സാംപ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. സ്‌റ്റോയിനിസ് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന്റെ താരമാണ്. ഇരുവരും തമ്മിലുള്ള രസകരമായ വാട്‌സ് ആപ്പ് ചാറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇ
ജയ്പൂര്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അടുത്ത സുഹൃത്തുക്കാളാണ് ആഡം സാംപയും മാര്‍കസ് സ്‌റ്റോയിനിസും. ഇരുവരും ഡ്രസിംഗ് റൂമില്‍ അടുത്തിടപഴകുന്നതും ഒരുമിച്ച് ഇരിക്കുന്നതുമെല്ലാം കാണാം. ഇരുവരും പ്രണയത്തിലാണെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. സ്പിന്നറായ സാംപയും ഓള്‍റൗണ്ടര്‍ റോളില്‍ കളിക്കുന്ന സ്‌റ്റോയിനിനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റേയും ഭാഗമാണ്.
സാംപ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. സ്‌റ്റോയിനിസ് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന്റെ താരമാണ്. ഇരുവരും തമ്മിലുള്ള രസകരമായ വാട്‌സ് ആപ്പ് ചാറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും ചാറ്റ് ചെയ്യുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവച്ചു.
സാംപ, സ്‌റ്റോയിനിസിനയച്ച സന്ദേശം കാണിക്കുകയും ചെയ്തു. ആ സന്ദേശം ഇങ്ങനെ.. ''സുഹൃത്തെ, കാര്യങ്ങള്‍ ശരിയാവുമെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ട്രന്റ് ബോള്‍ട്ടാണ്.'' വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഇതിന് മറുപടിയായി, സ്‌റ്റോയിനിസ് ചോദ്യചിഹ്നങ്ങളും അയച്ചിട്ടുണ്ട്.'' ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായോ എന്നാമ് ആരാധകര്‍ തമാശയോടെ ചോദിക്കുന്നത്. വീഡിയോ കാണാം...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാംപയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, രാജസ്ഥാന്‍ 72 റണ്‍സിന് ജയിക്കുകയും ചെയ്തു. ചാഹലിന്റെ ബൗളിംഗാണ് ഹൈദരാബാദിനെ തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.
ലഖ്‌നൗ ഡല്‍ഹി കാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുുന്നു ലഖ്‌നൗവിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനാണ് സാധിച്ചത്. 18 പന്തില്‍ 21 റണ്‍സെടുത്ത സ്‌റ്റോയിനിസിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 10 പന്തില്‍ 12 റണ്‍സുമായി താരം മടങ്ങി. രണ്ട് മത്സരത്തിലും സ്റ്റോയിനിസ് പന്തെറിഞ്ഞിരുന്നില്ല.
തുടര്‍ച്ചയായി രണ്ട് വൈഡ് എറിഞ്ഞാല്‍ ഫ്രീ ഹിറ്റ്, പുതിയ നിര്‍ദേശവുമായി ബാറ്റിംഗ് ഇതിഹാസം