ബിഷ്‌ണോയുടെ ഗൂഗ്ലി വായിക്കാനറിയാതെ കോലി! നിക്കോളാസ് പുരാന്റെ മിന്നല്‍ സ്റ്റംപിങ്- വീഡിയോ കാണാം

By Web Team  |  First Published May 1, 2023, 8:39 PM IST

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഓപ്പണര്‍മാരായ വിരാട് കോലിക്കും ഫാഫ് ഡു പ്ലെസിസിനും പതിവ് വേഗമുണ്ടായിരുന്നില്ല. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ കോലി പുറത്താവുകയും ചെയ്തു.


ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും 42 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. 

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഓപ്പണര്‍മാരായ വിരാട് കോലിക്കും ഫാഫ് ഡു പ്ലെസിസിനും പതിവ് വേഗമുണ്ടായിരുന്നില്ല. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ കോലി പുറത്താവുകയും ചെയ്തു. 30 പന്തുകള്‍ നേരിട്ട കോലിക്ക് 31 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് ഫോറുകള്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

Latest Videos

undefined

രവി ബിഷ്‌ണോയുടെ പന്തില്‍ ലഖ്‌നൗ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്താണ് കോലി പുറത്താവുന്നത്. ബിഷ്‌ണോയിയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ കോലിക്ക് പിഴച്ചു. ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്തില്‍ തൊടാനായില്ല. ഞൊടിയിടയില്‍ പുരാന്‍ ബെയ്ല്‍സ് ഇളക്കി. വീഡിയോ കാണാം...

𝙏𝙞𝙢𝙚𝙡𝙮 𝙗𝙧𝙚𝙖𝙠𝙩𝙝𝙧𝙤𝙪𝙜𝙝 🔥

📹 how Ravi Bishnoi outfoxes Virat Kohli with a googly! 🥵 | pic.twitter.com/G3qNqGqoYz

— JioCinema (@JioCinema)


RAVI BISHNOI pic.twitter.com/ePlLWZtdGU

— RamPrakash vishnoi (@ramvishnoi00029)

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍  ലഖ്നൗവിനെ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ആവേഷ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ആര്‍സിബി രണ്ട് മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്തിനെ ടീമിലുള്‍പ്പെടുത്തി. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മെയേഴ്സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, കെ ഗൗതം, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, യഷ് ഠാക്കൂര്‍.

click me!