രാഹുല്‍ അടുത്തേക്ക് വിളിച്ചു! എന്നിട്ടും വിരാട് കോലിയോട് സംസാരിക്കാന്‍ കൂട്ടാക്കാതെ നവീന്‍ ഉള്‍ ഹഖ്- വീഡിയോ

By Web Team  |  First Published May 2, 2023, 10:17 AM IST

എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാല്‍ നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നുമില്ല. രാഹുലും കോലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നുമുണ്ട്.


ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് ശേഷം വിരാട് കോലിയോട് സംസാരിക്കാന്‍ കൂട്ടാക്കാതെ നവീന്‍ ഉള്‍ ഹഖ്. മത്സരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ചൂടേറിയ സംസാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

പിന്നാലെ മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. നവീന്റെ ഭാഗത്ത് പ്രകോപനങ്ങളൊന്നുമില്ലെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.

Latest Videos

undefined

അതിന് ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാല്‍ നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നുമില്ല. രാഹുലും കോലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നുമുണ്ട്. വീഡിയോ കാണാം...

Naveen ul haq denied to talk with Kohli pic.twitter.com/227EBY4ry4

— aqqu who (@aq30__)

What the fu*k is this? How dare he(Naveen-ul-haq) to disrespect our King 😠 pic.twitter.com/LqLAds65IO

— Amit kumar (@AmitsPOV)

ത്സരം, ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 

മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.

കാണുന്നതല്ലാം സത്യമല്ല, കേള്‍ക്കുന്നതെല്ലാം വസ്തുതയും; ഗ്രൗണ്ടിലെ വാക്കേറ്റത്തിനുശേഷം കോലി

click me!