41-ാം വയസിലും തന്റെ ഫിനിഷിംഗ് മികവിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. അതും രവീന്ദ്ര ജഡേജയും മൊയീന്‍ അലിയുമെല്ലാം പരാജയപ്പെട്ടിടത്താണ് ധോണി തകര്‍ത്താടിയത്.
ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ എം എസ് ധോണിക്കായിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ 13 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സുകളും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സാം കറന്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ട് പന്തുകളാണ് ധോണി സിക്‌സര്‍ പായിച്ചത്. ഇതോടെ സ്‌കോര്‍ 200ലെത്തുകയും ചെയ്തു.
41-ാം വയസിലും തന്റെ ഫിനിഷിംഗ് മികവിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. അതും രവീന്ദ്ര ജഡേജയും മൊയീന്‍ അലിയുമെല്ലാം പരാജയപ്പെട്ടിടത്താണ് ധോണി തകര്‍ത്താടിയത്. 19-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ധോണി ക്രീസിലെത്തുന്നത്. ആദ്യ പന്ത് നഷ്ടപ്പെടുത്തി ധോണി രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത പന്തില്‍ കോണ്‍വെയും സ്‌ട്രൈക്ക് മറി. തൊട്ടടുത്ത രണ്ട് പന്തുകളും സിക്‌സ് പായിച്ച് ധോണി സ്‌കോര്‍ 200ലെത്തിച്ചു.
undefined
വിക്കറ്റിന് പിന്നിലും ധോണിയുടേത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. പ്രഭ്‌സിമ്രാന്‍ സിംഗിനെ (42) സ്റ്റംപ് ചെയ്തിട്ടാണ് ധോണി ക്ലാസ് കാണിച്ചത്. രവീന്ദ്ര ജഡജേയെറിഞ്ഞ ഒമ്പതാം ഓവറില്‍ മൂന്നാം പന്തിലാണ് ധോണി പ്രഭ്‌സിമ്രാനെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്നത്. ക്രീസ് വിട്ട് പുറത്തിറങ്ങിയ പ്രഭ്‌സിമ്രാന്‍ തിരിച്ചെത്താന്‍ ശ്രമിച്ചത് പോലുമില്ല. ഇതോടെ ജഡ്ഡു- ധോണിയെ കോംപോയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോ കാണാം...
St Dhoni B Jadeja.
This combo is incredible for more than a decade. pic.twitter.com/o1NL97099C
How many times have we seen this one!?
Ravindra Jadeja and MS Dhoni combining to take the wicket!
Prabhsimran Singh departs after his flashy knock... pic.twitter.com/F3f2XpaE3W
തിങ്ങിനിറഞ്ഞ ഗ്യാലറിയാണ് ധോണിയെ വരവേറ്റത്. ചെപ്പോക്കിലെ ഗ്യാലറി എംഎസ്ഡി ജേഴ്സികളുമായി മഞ്ഞയണിഞ്ഞു. മത്സരത്തിന് മുമ്പ് ടോസിനായി ധോണിയെ ക്ഷണിച്ചതും ചെപ്പോക്ക് ഇളകിമറിയുന്നതാണ് കണ്ടത്. ചെന്നൈയിലെ മറീന ബീച്ച് വരെ കേള്‍ക്കുന്നതായിരുന്നു തല ആരാധകരുടെ ആരവം. ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈയ്ക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 52 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും 16 ഫോറും നേടി.
20-ാം ഓവറിലെ സിക്‌സുകള്‍; റെക്കോര്‍ഡില്‍ 'തല' ബഹുദൂരം മുന്നില്‍