നിരാശനായി മോഹിത് ശര്‍മ! വിജയത്തിനിടയിലും ചെന്നൈ നായകന്‍ എം എസ് ധോണി ആശ്വപ്പിക്കാന്‍ മറന്നില്ല- വീഡിയോ

By Web Team  |  First Published May 30, 2023, 10:24 PM IST

മോഹിത്തിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ രവീന്ദ്ര ജഡേജ സിക്‌സും ഫോറും പായിച്ചതോടെ ചെന്നൈ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. മത്സരത്തിന് ശേഷം മോഹിത് വളരെയധികം നിരാശനായിരുന്നു. മത്സരം ഗുജറാത്ത് തോറ്റെങ്കിലും ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി മോഹിത്തിനെ ആശ്വിപ്പിക്കാന്‍ മറന്നില്ല.


അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലിലെത്തുന്നതില്‍ മോഹിത് ശര്‍മയുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെ. 14 മത്സരങ്ങള്‍ മാത്രം കളിച്ച മോഹിത് 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരില്‍ മുഹമ്മദ് ഷമിക്ക് പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനവും ഒരു തവണ അഞ്ച് വിക്കറ്റും മോഹിത് വീഴ്ത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ മാത്രം വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍.

എന്നാല്‍ മോഹിത്തിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ രവീന്ദ്ര ജഡേജ സിക്‌സും ഫോറും പായിച്ചതോടെ ചെന്നൈ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. മത്സരത്തിന് ശേഷം മോഹിത് വളരെയധികം നിരാശനായിരുന്നു. മത്സരം ഗുജറാത്ത് തോറ്റെങ്കിലും ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി മോഹിത്തിനെ ആശ്വിപ്പിക്കാന്‍ മറന്നില്ല. 

Latest Videos

undefined

മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും മോഹിത് കളിച്ചിട്ടുണട്്. ധോണി ആശ്വസിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

pic.twitter.com/bWaLnElXEG

— Nihari Korma (@NihariVsKorma)

മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സാക്കിയ വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. മോഹിത്് പന്തെറിയാന്‍ വരുമ്പോള്‍ 13 റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നുത്. ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് മോഹിത് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ട് പന്തില്‍ താളം തെറ്റി. ഇപ്പോള്‍ ഗുജറാത്തിന്റെ തന്ത്രങ്ങള്‍ക്കിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. 

ഇര്‍ഫാന്‍ പത്താന് പിന്നാലെ ഗുസ്തി താരങ്ങളെ പിന്തുണച്ച് കുംബ്ലെ! ഒരക്ഷരം പറയാതെ നിലവിലെ ക്രിക്കറ്റ് താരങ്ങള്‍

അദ്ദേഹം പറയുന്നതിങ്ങനെ... ''മോഹിത് നന്നായി പന്തെറിഞ്ഞ് വരികയായിരുന്നു. എന്നാല്‍ മോഹിത് ഒരിക്കലും നന്നായി യോര്‍ക്കര്‍ എറിയുന്ന ബൗളറല്ല. സ്ലോ പന്തുകള്‍ എറിയാന്‍ മോഹിത് മിടിക്കനാണ്. എന്നാല്‍ ജഡേജ- ദുബെ സഖ്യത്തിനെതിരെ അദ്ദേഹം മനോഹമായി യോര്‍ക്കറുകള്‍ എറിഞ്ഞു. നാലാം പന്തെറിഞ്ഞതിന് ശേഷം രണ്ട് പേര്‍ മോഹിത്തിന് അടുത്തേക്കെത്തി. അദ്ദേഹം ശാന്തനായിരുന്നു. കൂടെ ആത്മവിശ്വാസവുമുണ്ടായിരുന്നു. മോഹിത്തിന്റെ താളം കളഞ്ഞതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല.'' മഞ്ജരേക്കര്‍ പറഞ്ഞു.
 

click me!