അഹമ്മദാബാദിലെ കനത്ത മഴ എല്ലാ പദ്ധതികളും തെറ്റിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം നേരില്‍ കാണാന്‍ നിരവധി പേര്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയിരുന്നു. മിക്കവരും തമിഴ്‌നാട് നിന്നുള്ളവര്‍ തന്നെ. പലരും ട്രെയ്‌നാണ് യാത്രയ്ക്കായി ആശ്രയിച്ചത്. മത്സരം കഴിഞ്ഞ ഉടനെ തിരിച്ച് പോകാമെന്ന ചിന്തയിലായിരുന്നു പലരും.
എന്നാല്‍ അഹമ്മദാബാദിലെ കനത്ത മഴ എല്ലാ പദ്ധതികളും തെറ്റിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്. ഇതോടെ ദൂരം താണ്ടിയെത്തിയ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. നിരാശപ്പെടേണ്ടി വന്ന ആരാധകരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നു.
undefined
അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും റെയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങുകയാണ് ആരാധകര്‍. വീഡിയോ കാണാം...
It is 3 o'clock in the night when I went to Ahmedabad railway station, I saw people wearing jersey of csk team, some were sleeping, some were awake, some people, I asked them what they are doing, they said we have come only to see MS Dhoni pic.twitter.com/ZJktgGcv8U
— Sumit kharat (@sumitkharat65)Lots of CSK & cricket fans were sleeping at the railway station as the IPL final is postponed to Monday due to rain.
Feel for them, travelled to see one man, as they might have booked the tickets for returning Sunday itself and now, many are waiting for today as well. pic.twitter.com/NQATTYprTo
റിസര്‍വ് ദിനമായ ഇന്നും മഴമൂലം മത്സരം 7.30ന് തുടങ്ങാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. കൃത്യ തുടങ്ങാനായില്ലെങ്കിലും രാത്രി 9.40വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കില്‍ 17 ഓവറും 10.30നാണെങ്കില്‍ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക. 12.06വരെ ഇത്തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താന്‍ സാധ്യമാവുമോ എന്ന് പരിശോധിക്കും.
ഗില്ലും കോലിയുമൊന്നുമല്ല, ഐപിഎല്ലിലെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്
ഇതിനും സാധ്യമായില്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും നടത്താന്‍ സാധ്യമാവുമോ എന്നാകും പരിശോധിക്കുക. ഇതിനായി പുലര്‍ച്ചെ 1.20 വരെ കാത്തിരിക്കും. 1.20നെങ്കിലും പിച്ചും ഔട്ട് ഫീല്‍ഡും മത്സരസജ്ജമാണെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ കിരീട ജേതാക്കളെ നിര്‍ണയിക്കും.