പുതിയ ടെലിവിഷന്‍ അനുഭവം സമ്മാനിക്കാന്‍ സ്റ്റാര്‍ സ്പോര്‍ട്സും ലൈവ് സ്ട്രീമിംഗില്‍ ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ച് ജിയോ സിനിമയും ആരാധകരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് പക്ഷെ മറ്റൊപ ലൈവ് സ്ട്രീമിംഗ് ആണ്.
ചെന്നൈ: ഐപിഎല്ലിന്‍റെ ആവേശക്കാഴ്ചകളിലാണ് ക്രിക്കറ്റ് ആരാധകരിപ്പോള്‍. ഗ്രൗണ്ടിന് പുറത്ത് മത്സരം ടെലിവിഷനിലൂടെ കാണുന്നവരെ പിടിച്ചു നിര്‍ത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സും ഡിജിറ്റല്‍ ലൈവ് സ്ട്രീമിംഗിലൂടെ കാണുന്നവരുടെ എണ്ണം കൂട്ടാന്‍ ജിയോ സിനിമയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന നാളുകള്‍.
വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്‍റ് റിയാലിറ്റിയെല്ലാമായി പുതിയ ടെലിവിഷന്‍ അനുഭവം സമ്മാനിക്കാന്‍ സ്റ്റാര്‍ സ്പോര്‍ട്സും ലൈവ് സ്ട്രീമിംഗില്‍ ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ച് ജിയോ സിനിമയും ആരാധകരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് പക്ഷെ മറ്റൊപ ലൈവ് സ്ട്രീമിംഗ് ആണ്.
കുട്ടികളുടെ ക്രിക്കറ്റ് കളിയിലെ ലൈവ് സ്ട്രീമിംഗ്. ഒരു ടെലിവിഷന്‍ ഫ്രെയിമിനകത്തുകൂടി കളി കാണുന്ന കുട്ടികള്‍. ബാറ്റര്‍ അടിക്കുന്ന പന്ത് ടെലിവിഷനുള്ളിലൂടെ നേരെ വരുന്നത് കുട്ടികളുടെ അടുത്തേക്ക്. പന്ത് പിടിച്ച് ടെലിവിഷനുള്ളിലൂടെ കൈ നീട്ടുന്ന ബൗളര്‍ക്ക് പന്ത് കൈമാറുന്ന കാഴ്ചക്കാരായ കുട്ടികള്‍.
Now this is called live stream! 😂😂 pic.twitter.com/arKAv8BFkD
— The Figen (@TheFigen_)ഇതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. കുട്ടികളുടെ ക്രിക്കറ്റ് ലൈവ് സ്ട്രീമിംഗിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. എന്നാല്‍ ഇത് എവിടെയാണ് നടന്നതെന്നോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ വ്യക്തമാല്ല.
It's a 4D show!
— MyFrontPageStory (@MyFrontPageGift)Tough competition for Jio Cinema
— Buyback Updates (@share_buyback)Making the most of life, with what they DO have ❤️😊
— Cat LeClerc (@CatLeClerc1)The bowler needs to work on his action. That's a throw.
— Muff (@muffter51)This is the most beautiful way of the cricket 😂😂
— ɾเყα ɱαƭƭɦεω ||ραѕτα💗🎂|| (@mambacita_12)VR at its peak 🔥🔥
— ICEBOY.AI🛸 (@ICEBOYBILL)Augmented reality 🤣🤣😂😂
— Vallabhan (@SelfDoubtist)