മത്സരത്തിന് മുമ്പ് ടോസിനായി ധോണിയെ ക്ഷണിച്ചതും ചെപ്പോക്ക് ഇളകിമറിയുന്നതാണ് കണ്ടത്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നാല്‍ ആരാധകര്‍ക്ക് എം എസ് ധോണിയാണ്. ചെപ്പോക്ക് എന്നാല്‍ ധോണിയുടെ രണ്ടാം വീടാണ്. അതുകൊണ്ട് ചെപ്പോക്കിന്‍റെ 'തല'യായി ധോണിയെ അവര്‍ വിശേഷിപ്പിക്കുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിനും തിങ്ങിനിറഞ്ഞ ഗ്യാലറിയാണ് ധോണിയെ വരവേറ്റത്. ചെപ്പോക്കിലെ ഗ്യാലറി എംഎസ്‌ഡി ജേഴ്‌സികളുമായി മഞ്ഞയണിഞ്ഞു. മത്സരത്തിന് മുമ്പ് ടോസിനായി ധോണിയെ ക്ഷണിച്ചതും ചെപ്പോക്ക് ഇളകിമറിയുന്നതാണ് കണ്ടത്. ചെന്നൈയിലെ മറീന ബീച്ച് വരെ കേള്‍ക്കുന്നതായിരുന്നു തല ആരാധകരുടെ ആരവം.
മത്സരത്തില്‍ ടോസ് നേടിയ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തതോടെ ആരാധകരുടെ ആവേശം ആകാശത്തോളം ഉയര്‍ന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
The Roar for MS Dhoni in Chepauk. pic.twitter.com/gfHTBjn7IR
— Johns. (@CricCrazyJohns)
undefined
പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്‌ദീപ് സിംഗ്.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, മാത്യൂ ഷോര്‍ട്ട്, റിഷി ധവാന്‍, മോഹിത് രാത്തീ, ശിവം സിംഗ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: ആകാശ് സിംഗ്, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, ശുഭ്രാന്‍ഷു സേനാപതി, ഷെയ്‌ഖ് റഷീദ്, ആര്‍ എസ് ഹങ്കര്‍ഗേക്കര്‍.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 121-1 എന്ന നിലയിലാണ് സിഎസ്‌കെ. ദേവോണ്‍ കോണ്‍വേയും(57*), ശിവം ദുബെയുമാണ്(22*) ക്രീസില്‍. 31 പന്തില്‍ നാല് ഫോറും ഒരു സിക്‌സോടെയും 37 റണ്‍സെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് നഷ്‌ടമായത്. സിക്കന്ദര്‍ റാസയ്‌ക്കാണ് വിക്കറ്റ്. ഓപ്പണിംഗ് വിക്കറ്റില്‍ റുതുരാജ് ഗെയ്‌ക്‌വാദും-ദേവോണ്‍ കോണ്‍വേയും 9.4 ഓവറില്‍ 86 റണ്‍സ് ചേര്‍ത്തു.
Read more: മുംബൈയെ തോല്‍പിക്കുക രാജസ്ഥാന് കഠിനമാകും; സഞ്ജു സാംസണ് ഒന്നും ഈസിയാവില്ല