എന്നാല്‍ രോഹിത് പുറത്തായതിന് പിന്നാലെ പന്ത് ബെയില്‍സില്‍ കൊണ്ടില്ലെന്നും വിക്കറ്റ് കീപ്പറായ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ ഗ്ലൗസാണ് വിക്കറ്റില്‍ കൊണ്ടതെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തി.
മുംബൈ: ഐപിഎല്ലില്‍ 36-ാം പിറന്നാള്‍ ദിനത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റനില്‍ നിന്നൊരു സ്പെഷ്യല്‍ ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി സന്ദീപ് ശര്‍മയെറിഞ്ഞ രണ്ടാം ഓവറില്‍ രോഹിത് ശര്‍മ മടങ്ങിയപ്പോള്‍ ഞെട്ടിയത് മുംബൈ ഇന്ത്യന്‍സ് ആരാധകരായിരുന്നു. സന്ദീപിന്‍റെ പന്തില്‍ വിക്കറ്റിന് അടുത്തേക്ക് കീപ്പ് ചെയ്യാനെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തന്ത്രത്തെ കമന്‍ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പ്രശംസിച്ച് തീരും മുമ്പാണ് രോഹിത് ബൗള്‍ഡായി പുറത്തായത്. ഓഫ് ആന്‍ഡ് മിഡില്‍ സ്റ്റംപ് ലൈനില്‍ വന്ന പന്ത് രോഹിത് പ്രതീക്ഷിച്ചതിലും ബൗണ്‍സ് ചെയ്ത് ഓഫ് സ്റ്റംപിലെ ബെയില്‍സിളക്കുകയായിരുന്നു.
വാംഖഡെയിലേത് മുംബൈയുടെ വെറും ജയമല്ല, ഐപിഎല്ലിലെ പുതിയ ചരിത്രം
undefined
എന്നാല്‍ രോഹിത് പുറത്തായതിന് പിന്നാലെ പന്ത് ബെയില്‍സില്‍ കൊണ്ടില്ലെന്നും വിക്കറ്റ് കീപ്പറായ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ ഗ്ലൗസാണ് വിക്കറ്റില്‍ കൊണ്ടതെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഫ്രണ്ട് ആംഗിളില്‍ നിന്നുള്ള ഒറ്റ നോട്ടത്തില്‍ അത് സഞ്ജുവിന്‍റെ ഗ്ലൗസില്‍ തട്ടിയാണോ ബെയില്‍സിളകിയത് എന്ന് ന്യായമായും സംശയം സൈഡ് ആംഗിളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ സ്റ്റമ്പും സഞ്ജുവിന്‍റെ ഗ്ലൗസും തമ്മില്‍ കൃത്യമായ അകലമുണ്ടെന്ന് വ്യക്തമാണ്.
Because you're looking from the front angle. Side angle will show you how far Sanju is. pic.twitter.com/ngiYXM0DDL
— Mufaddal Vohra (@mufaddal_vohra)പുറത്തായതിന് പിന്നാലെ റീപ്ലേകള്‍ക്ക് കാത്തു നിക്കാനോ റിവ്യു എടുക്കാനോ മുതിരാതെ രോഹിത് ക്രീസ് വിടുകയും ചെയ്തിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് യശസ്വി ജയ്‌സ്വാളിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സടിച്ചപ്പോള്‍ മുംബൈ 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 14 പന്തില്‍ 45 റണ്‍സടിച്ച ടിം ഡേവിഡിന്‍റെ വെടിക്കെട്ടും 29 പന്തില്‍ 55 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ചുറിയുമാണ് മുംബൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
It was clear Not Out 😡
The ball is clearly over the stumps and Sanju's gloves have touched the bails.
The umpire didn't even check the side angle even once and gave it out.🤬
WTF is this umpiring 😡 pic.twitter.com/XnW1RdaFzi