സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെ ആരാധകന്‍റെ ഫോണിലേക്ക് കോള്‍; പിന്നീട് സഞ്ജു ചെയ്തത്-വീഡിയോ

By Web Team  |  First Published Apr 27, 2023, 11:21 AM IST

സെല്‍ഫി എടുക്കാനായി പോസ് ചെയ്യുന്നതിനിടെയായിരുന്നു കോള്‍ വന്നത്. ഉടന്‍ ആരാണ് വിളിക്കുന്നത് എന്ന് നോക്കിയ സഞ്ജു ഹനാന്‍ എന്നയാളാണ് വിളിക്കുന്നത് എന്ന് കണ്ട് ആ കോള്‍ എടുത്ത് സ്പീക്കര്‍ ഫോണിലിട്ടു.


യ്പൂര്‍: ആരാധകരുടെ ഹൃദയം തൊടാന്‍ മലയാളി താരം സഞ്ജു സാംസണ് പ്രത്യേക മിടുക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും സഞ്ജുവിനുള്ള ആരാധക പിന്തുണയില്‍ യാതൊരു കുറവുമുണ്ടാകാറില്ല. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരാധകരുടെ മനസില്‍ തൊടുന്ന സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെയും പ്രിയ താരമാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായ സവായ്മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ പതിവ് പരിശീലനം കഴിഞ്ഞ് മടങ്ങവേ സാധാരണയുണ്ടാകാറുള്ളതുപോലെ സ‍്ജുവിനൊപ്പം സെല്‍ഫി എടുക്കാനായി സ്റ്റേഡിയത്തിലെ കമ്പിവലക്ക് അപ്പുറത്ത് നിന്ന് ആരാധകര്‍ കൂട്ടത്തോടെ എത്തി. ആരാധകരുടെ ഫോണ്‍ വാങ്ങി സഞ്ജു ഓരോരുത്തര്‍ക്കായി സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെ സഞ്ജുവിന്‍റെ കൈയിലുള്ള ആരാധകന്‍റെ ഫോണിലേക്ക് വിളി വന്നു.

Latest Videos

undefined

റിയാന്‍ പരാഗ് തിരിച്ചെത്തുമോ?; ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ഇലവന്‍

സെല്‍ഫി എടുക്കാനായി പോസ് ചെയ്യുന്നതിനിടെയായിരുന്നു കോള്‍ വന്നത്. ഉടന്‍ ആരാണ് വിളിക്കുന്നത് എന്ന് നോക്കിയ സഞ്ജു ഹനാന്‍ എന്നയാളാണ് വിളിക്കുന്നത് എന്ന് കണ്ട് ആ കോള്‍ എടുത്ത് സ്പീക്കര്‍ ഫോണിലിട്ടു. സ്പീക്കര്‍ ഫോണിലിട്ട കോള്‍ സഞ്ജു ചെവിക്ക് സമീപം പിടിച്ചു. സഞ്ജുവാണ് ഫോണെടുത്തിരിക്കുന്നതെന്നും ഹനാനിനോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനായി സഞ്ജുവിന് ഫോണ്‍ നല്‍കിയ ആരാധകന്‍ ഉറക്കെ പറഞ്ഞു. ഹനാന്‍ എന്നയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഹനാന്‍ ഭയ്യ, എന്തൊക്കെയുണ്ട് വിശേഷം, എന്ന് സഞ്ജു ഹിന്ദിയില്‍ ചോദിച്ചതോടെ ആരാധകരുടെ ഭാഗത്തുനിന്ന് കരഘോഷമുയര്‍ന്നു.

Calls > Text because you never know, Sanju Samson might just pick up 😂😂 pic.twitter.com/fJwGMbvmt2

— Rajasthan Royals (@rajasthanroyals)

ഐപിഎല്ലില്‍ ഏഴ് കളികളില്‍ എട്ടു പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുകയാണ്. എട്ട് പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് വമ്പന്‍ ജയം നേടിയാല്‍ ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാനാവും. കഴിഞ്ഞ രണ്ട് കളികളിലും തോറ്റ രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കൂടിയാണ് ഇന്നിറങ്ങുന്നത്.   

click me!