ഓടിയെത്തിയ നവീന്‍ മുഴുനീള പറക്കും ക്യാച്ചുമായി അഭിനവ് മനോഹറിന് മടക്ക ടിക്കറ്റ് നല്‍കി
ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍ അഭിനവ് മനോഹര്‍ പുറത്തായത് നവീന്‍ ഉള്‍ ഹഖിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍. ഗുജറാത്ത് ടൈറ്റന്‍ ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ വെറ്ററന്‍ സ്‌പിന്നര്‍ അമിത് മിശ്രയുടെ നാലാം പന്താണ് അഭിനവിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മിശ്രയെ എക‌്സ്‌ട്രാ കവറിലൂടെ ബൗണ്ടറിക്ക് പുറത്തേക്ക് പായിക്കാനായിരുന്നു അഭിനവിന്‍റെ ശ്രമം. എന്നാല്‍ ഓടിയെത്തിയ നവീന്‍ മുഴുനീള പറക്കും ക്യാച്ചുമായി അഭിനവ് മനോഹറിന് മടക്ക ടിക്കറ്റ് നല്‍കി.
അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് അഭിനവ് മനോഹറിന് നേടാനായത്. ഇതിന് തൊട്ട് മുമ്പത്തെ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ നഷ്‌ടമായ ഗുജറാത്ത് ടൈറ്റന്‍സ് ഇതോടെ ഇരട്ട തിരിച്ചടി നേരിട്ടു. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ദീപക് ഹൂഡ പിടിച്ച് സാഹ പുറത്താകുമ്പോള്‍ 37 പന്തില്‍ ആറ് ഫോറുകളോടെ 47 റണ്‍സെടുത്തിരുന്നു. ഇതിന് മുമ്പ് ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റും ക്രുനാല്‍ നേടിയിരുന്നു. 2 പന്ത് നേരിട്ട ഗില്ലിന് അക്കൗണ്ട് തുറക്കാനായില്ല. അഭിനവ് മനോഹറിനെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചിന് പിന്നാലെ വിജയ് ശങ്കറെ ബൗള്‍ഡാക്കാക്കുകയും ചെയ്‌തു നവീന്‍ ഉള്‍ ഹഖ്. ഗുജറാത്ത് ഇന്നിംഗ്‌സിലെ 16-ാം ഓവറിലെ അവസാന പന്തിലായിരുന്നു 12 പന്തില്‍ 10 റണ്ണുമായി ശങ്കറിന്‍റെ മടക്കം.
Double trouble 😵💫
Krunal Pandya & Amit Mishra strike to keep in the driver's seat ⚡ pic.twitter.com/nN82U6YOEq
undefined
ഗുജറാത്ത് ടൈറ്റൻസ്(പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, നൂർ അഹമ്മദ്, മോഹിത് ശർമ്മ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്(പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ, ആയുഷ് ബദോണി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, അവേഷ് ഖാൻ, രവി ബിഷ്‌ണോയി.
Read more: മൂന്നേ മൂന്ന് സിക്‌സുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതാന്‍ ഹിറ്റ്‌മാന്‍, എബിഡിയുടെ റെക്കോര്‍ഡിനും ഭീഷണി