കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കരുത്; മാസ് ഡയലോഗുമായി കോലി-വീഡിയോ

By Web Team  |  First Published May 2, 2023, 10:49 AM IST

ഡ്രസ്സിംഗ് റൂമിലെത്തി ജേഴ്സി മാറുന്ന വിരാട് കോലിയെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് വിരാട് കോലി തുടങ്ങുന്നത്. പിന്നീട് ക്യാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി പറയുന്നു.


ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ജയിച്ചശേഷം രോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡ്രസ്സിംഗ് റൂമില്‍ മാസ് ഡയലോഗുമായി വിരാട് കോലി. കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി ആര്‍സിബി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ഡ്രസ്സിംഗ് റൂമിലെത്തി ജേഴ്സി മാറുന്ന വിരാട് കോലിയെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് വിരാട് കോലി തുടങ്ങുന്നത്. പിന്നീട് ക്യാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി പറയുന്നു.

Latest Videos

undefined

ലഖ്നൗവില്‍ ഹോം ടീമിനെക്കാള്‍ പിന്തുണ ലഭിച്ചത് ആര്‍സിബിക്കാണെന്നും കോലി വീഡിയോയില്‍ പറയുന്നുണ്ട്. ലഖ്നൗവില്‍ ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചത്. അവിശ്വസനീയമായിരുന്നു അത്. ഒരു ടീം എന്ന നിലയില്‍ ആരാധകര്‍ ഞങ്ങളെ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു അത്. ഈ ജയം വളരെ മധുരമുള്ളതാണ്. അതിന് പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഇത്ര ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ടീം പുറത്തെടുത്ത മികവിനാണ്. എല്ലാവര്‍ക്കും വിശ്വാസമുണ്ടായിരുന്നു നമുക്കത് നേടാനാവുമെന്ന്-കോലി പറഞ്ഞു.

വിരാട് കോലിയുടെ അക്രമണോത്സുകതയുടെ ഏറ്റവും മികച്ച പതിപ്പാണ് നിങ്ങള്‍ ഇന്ന്  ഗ്രൗണ്ടില്‍ കണ്ടതെന്ന് ബംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസി വീഡിയോയില്‍ പറയുന്നു. അത് ടീമിനാകെ ഉണര്‍വേകി, തന്‍റെ ഉത്തരവാദിത്തം എല്ലാം ശാന്തമാക്കുക എന്നതായിരുന്നുവെന്നും ഫാഫ് ഡൂപ്ലെസി പറ‌ഞ്ഞു.

കാണുന്നതല്ലാം സത്യമല്ല, കേള്‍ക്കുന്നതെല്ലാം വസ്തുതയും; ഗ്രൗണ്ടിലെ വാക്കേറ്റത്തിനുശേഷം കോലി

ബാംഗ്ലൂരില്‍ ഇതിന് മുമ്പ് പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഖ്നൗ അവസാന പന്തില്‍ ഒരു വിക്കറ്റിനായിരുന്നു ജയിച്ചതെന്നും അന്നത്തെ തോല്‍വിയുടെ നിരാശയും തിരിച്ചടിക്കാനുള്ള സമ്മര്‍ദ്ദവുമെല്ലാം കോലിയുടെ പ്രതികരണത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക് ഹെസണ്‍ പറഞ്ഞു. പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താന്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണെന്നും ഹെസണ്‍ പറഞ്ഞു.

ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ 11ാമനായാണ് ബാറ്റ് ചെയ്യാനെത്തിയത് എങ്കിലും ഓടാന്‍ കഴിാതിരുന്നത് ലഖ്നൗവിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.

click me!