ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടത്തല്ല്. ഇന്നലെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി-ഹൈദരാബാദ് പോരാട്ടത്തിനിടെയാണ് ഗ്യാലറിയില്‍ ആരാധകര്‍ തമ്മിലടിച്ചത്. ആരാധകര്‍ തമ്മിലടിച്ചതോടെ മത്സരം കാണാനെത്തിയവര്‍ ഭയചകിതരായി മാറി നിന്നു. തല്ലിനുള്ള കാരണം വ്യക്തമായിട്ടില്ല. പിന്നീട് പൊലിസെത്തിയാണ് ഇവരെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.
ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ഓപ്പണറായി ഇറങ്ങിയ അഭിഷേക് 36 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ ക്ലാസന്‍ 27 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അബ്ദുള്‍ സമദ് 21 പന്തില്‍ 28 റണ്‍സെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാലു വിക്കറ്റെടുത്തു.
undefined
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഫിലിപ്പ് സാള്‍ട്ടും(35 പന്തില്‍ 59) മിച്ചല്‍ മാര്‍ഷും(39 പന്തില്‍ 63) തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് പ്രതീക്ഷയായി. എന്നാല്‍ ഇരുവരും പുറത്തായ ശേഷം അക്സര്‍ പട്ടേല്‍ മാത്രമാണ് (14 പന്തില്‍ പുറത്താകാതെ 29) മാത്രമെ ഡല്‍ഹിക്കായി പൊരുതിയുള്ളു.
A fight took place between fans in Delhi during their match against SRH. pic.twitter.com/MYPj6dqejb
— Mufaddal Vohra (@mufaddal_vohra)ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്സും ഒറു ഫോറും അടക്കം 16 റണ്‍സടിക്കാനെ ഡല്‍ഹിക്കായുള്ളു.
ഇഷാന് പകരം വിഷ്ണു വിനോദ്? രോഹിത് ശര്‍മയും സഞ്ജു സാംസണും ഇന്ന് നേര്‍ക്കുനേര്‍- സാധ്യതാ ഇലവന്‍