ബിഷ്‌ണോയിയുടെ മോശം പന്ത് ബാക്ക്‌ഫൂട്ടിലിറങ്ങി ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ റൂഫിന് മുകളിലൂടെ പറത്തുകയായിരുന്നു ഫാഫ്
ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ പിറന്ന ഏറ്റവും വലിയ സിക്‌സറിന്‍റെ റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ പേരില്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയിയെയാണ് ഫാഫ് 115 മീറ്റര്‍ സിക്‌സിന് പറത്തിയത്.
ആര്‍സിബി ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ രവി ബിഷ്ണോയിക്കെതിരെ ഫാഫ് ഡുപ്ലസിസ്-ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം 20 റണ്‍സ് നേടി. ഈ ഓവറിലെ ഏറ്റവും വലിയ പ്രത്യേകത ഫാഫിന്‍റെ 115 മീറ്റര്‍ സിക്‌സായിരുന്നു. ബിഷ്‌ണോയിയുടെ മോശം പന്തില്‍ ബാക്ക്‌ഫൂട്ടിലേക്കിറങ്ങി ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ റൂഫിന് മുകളിലൂടെ പറത്തുകയായിരുന്നു ഫാഫ്. ഈ ഐപിഎല്ലില്‍ ഇതുവരെ പിറന്ന ഏറ്റവും നീളമേറിയ സിക്‌സാണിത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സിക്‌സുകളുടെ പട്ടികയിലും ഇത് ഇടംപിടിച്ചു. ഫാഫിന്‍റെ പടുകൂറ്റന്‍ സിക്‌സിന് അവിശ്വസനീയതോടെയായിരുന്നു നോണ്‍ സ്‌ട്രൈക്കര്‍ മാക്‌സ്‌വെല്ലിന്‍റെ പ്രതികരണം. ഈ സിക്‌സ് കണ്ട് ഡ്രസിംഗ് റൂമിലിരുന്ന് വിരാട് കോലി ചിരിക്കുന്നതും ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാനായി.
undefined
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍ 46 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സുകളുമായി 79* റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഫാഫ് ഡുപ്ലസിസായിരുന്നു. സഹ ഓപ്പണര്‍ വിരാട് കോലി 44 പന്തില്‍ നാല് വീതം ഫോറും സിക്‌സുകളുമായി 61 റണ്‍സെടുത്ത് അമിത് മിശ്രയുടെ പന്തില്‍ പുറത്തായി. കോലി മടങ്ങിയ ശേഷം ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം ഫാഫ് ആഞ്ഞടിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 115 റണ്‍സ് ചേര്‍ത്തപ്പോള്‍ മാക്‌സ്‌വെല്‍ 29 ബോളില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 59 റണ്‍സ് പേരിലാക്കി മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ബൗള്‍ഡായി. എങ്കിലും ആര്‍സിബി 20 ഓവറില്‍ രണ്ട് വിക്കറ്റിന് 212 റണ്‍സ് നേടി.
The biggest six of IPL 2023 - Faf Du Plessis with a gigantic 115M six. pic.twitter.com/GdrYeEsWKt
— Mufaddal Vohra (@mufaddal_vohra)