നായയുടെ കടിയേറ്റു, നെറ്റ്സില്‍ പോലും പന്തെറിയുന്നില്ലെന്ന് വെളിപ്പെടുത്തി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

By Web Team  |  First Published May 16, 2023, 12:58 PM IST

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പങ്കുവെച്ച വീഡിയോയിലാണ് നായ കടിച്ച കാര്യം അര്‍ജ്ജുന്‍ പറയുന്നത്. ലഖ്നൗ താരങ്ങളും സുഹൃത്തുക്കളുമായ മുഹ്സിന്‍ ഖാനും യുദ്ധവീര്‍ സിംഗ് ചരകും അര്‍ജ്ജുന് അടുത്തെത്തി കുശലാന്വേഷണം നടത്തിയപ്പോഴാണ് ഒരു നായ കടിച്ചുവെന്ന് അര്‍ജ്ജുന്‍ പറഞ്ഞത്. സീസണില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് അര്‍ജ്ജുന്‍ ഇതുവരെ കളിച്ചത്.


ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ബെര്‍ത്തിനായി ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന മംബൈ ഇന്ത്യന്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം ഇരു ടീമുകള്‍ക്കും മാത്രമല്ല മറ്റ് പല ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകവുമാണ്. ഇതിനിടെ ലഖ്നൗവിനെതിരായ പോരാട്ടത്തിന് മുമ്പ് നായയുടെ കടിയേറ്റ കാര്യം വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സ് താരം അര്‍ജജുന്‍ ടെന്‍ഡുല്‍ക്കര്‍.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പങ്കുവെച്ച വീഡിയോയിലാണ് നായ കടിച്ച കാര്യം അര്‍ജ്ജുന്‍ പറയുന്നത്. ലഖ്നൗ താരങ്ങളും സുഹൃത്തുക്കളുമായ മുഹ്സിന്‍ ഖാനും യുദ്ധവീര്‍ സിംഗ് ചരകും അര്‍ജ്ജുന് അടുത്തെത്തി കുശലാന്വേഷണം നടത്തിയപ്പോഴാണ് ഒരു നായ കടിച്ചുവെന്ന് അര്‍ജ്ജുന്‍ പറഞ്ഞത്. സീസണില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് അര്‍ജ്ജുന്‍ ഇതുവരെ കളിച്ചത്.

Latest Videos

undefined

ടീമിലെത്തിക്കാന്‍ പൊടിച്ചത് 16 കോടി, ആകെ കളിച്ചത് രണ്ട് കളികള്‍; ഒടുവില്‍ ബെന്‍ സ്റ്റോക്സ് തിരിച്ചുപോകുന്നു

മെയ്13നാണ് തന്നെ നായ കടിച്ചതെന്നും അതിനാല്‍ നെറ്റ്സില്‍ പോലും പന്തെറിയാനാവുന്നില്ലെന്നും അര്‍ജ്ജുന്‍ പറഞ്ഞു. ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍ ഈ സീസണിലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. 2021 മുതല്‍ മുംബൈ ടീം അംഗമാണെങ്കിലും അര്‍ജ്ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

Mumbai se aaya humara dost. 🤝💙 pic.twitter.com/6DlwSRKsNt

— Lucknow Super Giants (@LucknowIPL)

ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 9.35 എന്ന മോശം ഇക്കോണമി അര്‍ജ്ജുന് തിരിച്ചടിയായി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയതോടെ അര്‍ജ്ജുനെതിരെ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തിലും മുംബൈ അര്‍ജ്ജുന് അവസരം നല്‍കിയെങ്കിലും പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുകയായിരുന്നു. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അര്‍ജ്ജുന് പന്തുകള്‍ക്ക് വേഗം കൂട്ടാനാവില്ലെന്ന് നിരവധി വിദദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ മലയാളി താരം പുറത്തേക്ക് ?; ലഖ്നൗവിനെതിരെ മുംബൈയുടെ സാധ്യതാ ടീം

click me!