ആർസിബിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് താരങ്ങളുടെ ലിസ്റ്റിൽ വിഷ്ണു ഉണ്ടായിരുന്നു. പകരക്കാരൻ ഫീൽഡറായി ഇറങ്ങിയ വിഷ്ണു ഫാഫ് ഡുപ്ലസിസിന്റെ ക്യാച്ചും എടുത്തിരുന്നു.
മുംബൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഇലവനിൽ ഇടം നേടി മലയാളി താരം വിഷ്ണു വിനോദ്. പ്ലേ ഓഫ് പ്രതീക്ഷ കൂട്ടുന്നതിനുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള നിർണായക പോരിലാണ് പത്തനംത്തിട്ടക്കാരനായ വിഷ്ണു വിനോദിന് അവസരം ലഭിച്ചിട്ടുള്ളത്. ആർസിബിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് താരങ്ങളുടെ ലിസ്റ്റിൽ വിഷ്ണു ഉണ്ടായിരുന്നു.
പകരക്കാരൻ ഫീൽഡറായി ഇറങ്ങിയ വിഷ്ണു ഫാഫ് ഡുപ്ലസിസിന്റെ ക്യാച്ചും എടുത്തിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരെ പവർ പ്ലേയിൽ മിന്നുന്ന തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ലഭിച്ചത്.
undefined
എന്നാൽ, ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറിൽ രോഹിത് ശർമ്മയെയും ഇഷാൻ കിഷനെയും മടക്കി റാഷിദ് ഖാൻ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നൽകി. രോഹിത് 18 പന്തിൽ 29 റൺസെടുത്തപ്പോൾ ഇഷാൻ കിഷൻ 20 പന്തിൽ 31 റൺസെടുത്തു. പിന്നാലെ വധേരയും പുറത്തായതോടെയാണ് വിഷ്ണു ക്രീസിൽ എത്തിയത്. വംഖഡെയിൽ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചേസ് ചെയ്ത് ജയിക്കുന്നതിലെ മുംബൈയുടെ കരുത്തിനെ തടഞ്ഞിടാൻ ടോസ് നേട്ടത്തിലൂടെ കഴിയുമെന്നാണ് ഹാർദിക് പ്രതീക്ഷിച്ചത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റങ്ങളുമില്ലാതെയാണ് ഗുജറാത്തും മുംബൈയും ഇറങ്ങിയിട്ടുള്ളത്.
മുംബൈ ഇന്ത്യൻസ്: Ishan Kishan(w), Rohit Sharma(c), Cameron Green, Suryakumar Yadav, Nehal Wadhera, Tim David, Chris Jordan, Vishnu Vinod, Piyush Chawla, Jason Behrendorff, Kumar Kartikeya
ഗുജറാത്ത് ടൈറ്റൻസ് : Wriddhiman Saha(w), Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Mohit Sharma, Rashid Khan, Mohammed Shami, Alzarri Joseph, Noor Ahmad