2021ലാണ് കൊൽക്കത്തയിൽ വൺ 8 കമ്യൂൺ ബാർ ഹോട്ടൽ കോലി തുറന്നത്. വൺ 8 കമ്യൂൺ ബാർ ഹോട്ടൽ ശൃംഖലയില്‍ ദില്ലി, പൂനെ, മുംബൈ എന്നിവിടങ്ങളിലും കോലിക്ക് ഹോട്ടലുകളുണ്ട്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ വിജയത്തുടര്‍ച്ചക്കായി നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുകയാണ് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്. കൊല്‍ക്കത്തയാകട്ടെ ആദ്യ കളിയില്‍ പഞ്ചാബ് കിംഗ്സിനോട് തോറ്റതിനാല്‍ സ്വന്തം ഗ്രൗണ്ടില്‍ ആദ്യ ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
ഇതിനിടെ ചൊവ്വാഴ്ച കൊല്‍ക്കത്തയിലെത്തിയ ആര്‍സിബി താരങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ തന്‍റെ സ്വന്തം ഹോട്ടലില്‍ വിരുന്ന് നല്‍കിയിരിക്കുകയാണ് വിരാട് കോലി. കൊൽക്കത്തയിലെ വൺ 8 കമ്യൂൺ റസ്റ്റോറന്‍റിലാണ് ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ, മുഹമ്മദ് സിറാജ് എന്നിവരെ കോലി സല്‍ക്കരിച്ചത്. കോലിയും ആര്‍സിബി താരങ്ങളും ഹോട്ടലില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
2021ലാണ് കൊൽക്കത്തയിൽ വൺ 8 കമ്യൂൺ ബാർ ഹോട്ടൽ കോലി തുറന്നത്. വൺ 8 കമ്യൂൺ ബാർ ഹോട്ടൽ ശൃംഖലയില്‍ ദില്ലി, പൂനെ, മുംബൈ എന്നിവിടങ്ങളിലും കോലിക്ക് ഹോട്ടലുകളുണ്ട്. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയമാണ് ആര്‍സിബി നേടിയത്. 82 റണ്‍സുമായി കോലി ആര്‍സിബിയുടെ ടോപ് സ്കോററും കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
A young fan with Kohli, Maxwell & Siraj at Virat Kohli's restaurant. pic.twitter.com/3A6Cz4QXZG
— Johns. (@CricCrazyJohns)കൊല്‍ക്കത്തക്കെതിരായ മത്സരശേഷം ഏപ്രില്‍ 10ന് ഹോം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെയും 15ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും 17ന് ഹോം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും ആര്‍സിബി നേരിടും.
RCB boys at Virat Kohli's restaurant. pic.twitter.com/6g329TlYff
— Johns. (@CricCrazyJohns)