വേഗം കണ്ടെത്താനാവാതെ കോലി- ഫാഫ് സഖ്യം! ലഖ്‌നൗവിനെതിരെ ആര്‍സിബിക്ക് പതിഞ്ഞ തുടക്കം

By Web Team  |  First Published May 1, 2023, 8:03 PM IST

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍  ലഖ്നൗവിനെ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ആവേഷ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി.


ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. ലഖ്‌നൗ, ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. ഫാഫ് ഡു പ്ലെസിസ് (25), വിരാട് കോലി (24) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍  ലഖ്നൗവിനെ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ആവേഷ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ആര്‍സിബി രണ്ട് മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്തിനെ ടീമിലുള്‍പ്പെടുത്തി. 

ബംഗളൂരുവിലെ തോല്‍വിക്ക് ലഖ്നൗവില്‍ പകരംവീട്ടാനാണ് റോയല്‍ ചലഞ്ചേഴ്സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയില്‍ ലഖ്നൗ ബാംഗ്ലൂരിന്റെ 212 റണ്‍സ് മറികടന്നത് അവസാന പന്തിലാണ്. പഞ്ചാബിനെ 56 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് കെ എല്‍ രാഹലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്. കൊല്‍ക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയില്‍ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്വെല്‍ ത്രയത്തില്‍ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ഒഴികെയുള്ള ബൗളര്‍മാരും പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നില്ല. 

Latest Videos

undefined

രാഹുലിന്റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ല്‍ മയേഴ്സ് തുടക്കമിടുന്ന ലഖ്നൗവിന്റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. മാര്‍കസ് സ്റ്റോയിനിസും ആയുഷ് ബദോനിയും നിക്കോളാസ് പുരാനുമെല്ലാം മിന്നും ഫോമിലാണ്. ബൗളിംഗിലും ആശങ്കയില്ല. ദീപക് ഹൂഡയുടേയും ക്രുനാല്‍ പണ്ഡ്യയുടേയും സ്റ്റോയിനിസിന്റെയും ഓള്‍റൗണ്ട് മികവ് ലക്നൗവിനെ അപകടകാരികളാക്കും. ഇരുടീമും ആകെ ഏറ്റുമുട്ടിയത് മൂന്ന് കളിയിലാണ്. രണ്ടില്‍ ബാംഗ്ലൂരും ഒന്നില്‍ ലഖ്നൗവും ജയിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മെയേഴ്സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, കെ ഗൗതം, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, യഷ് ഠാക്കൂര്‍.

അല്ലേലും സിഎസ്‌കെ ആരാധകര്‍ വേറെ ലെവലാണ്; ചിയര്‍ലീഡേഴ്‌സിനൊപ്പമുള്ള ഡാന്‍സ് വൈറല്‍

click me!