ഓപ്പണിംഗ് വിക്കറ്റില്‍ ആര്‍സിബിയുടെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. കോലി- ദേവ്ദത്ത് സഖ്യം നേടിയ 181 റണ്‍സാണ് ഒന്നാമത്. 2021ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു നേട്ടം.
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഫാഫ് ഡുപ്ലെസിസ്- വിരാട് കോലി സഖ്യത്തിനായിരുന്നു. ഇതോടെ ആര്‍സിബിക്കായി മൂന്ന് സെഞ്ചുറി കൂട്ടൂക്കെട്ടിന്റെ ഭാഗമാവാന്‍ ഈ ജോഡിക്കായി. ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇരുവരും. നാല് കൂട്ടുകെട്ടുകള്‍ വീതമുള്ള കോലി- ക്രിസ് ഗെയ്ല്‍ സഖ്യമാണ് ഒന്നാമത്. കോലി- ദേവ്ദത്ത് പടിക്കല്‍, ഗെയ്ല്‍- തിലകര്തനെ ദില്‍ഷന്‍ സഖ്യങ്ങള്‍ക്കും രണ്ട് സെഞ്ചുറി കൂട്ടുകെട്ട് വീതമുണ്ട്.
ഓപ്പണിംഗ് വിക്കറ്റില്‍ ആര്‍സിബിയുടെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. കോലി- ദേവ്ദത്ത് സഖ്യം നേടിയ 181 റണ്‍സാണ് ഒന്നാമത്. 2021ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു നേട്ടം. ഗെയ്ല്‍- ദില്‍ഷന്‍ (148), കോലി- ഡുപ്ലെസി (148), ഗെയ്ല്‍- കോലി (147) എന്നീ കൂട്ടുകെട്ടുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഈ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് കോലി- ഫാഫ് സഖ്യം.
undefined
ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 148 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 44 റണ്‍സും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ 96 റണ്‍സും നേടി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 42 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആറ് റണ്‍സാണ് സഖ്യം നേടിയത്. ഇപ്പോള്‍ 137 റണ്‍സും.
അതേസമയം, ബാംഗ്ലൂര്‍ 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെയും ഫാഫ് ഡൂപ്ലെസിയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. കോലി 47 പന്തില്‍ 59 റണ്‍സടിച്ചപ്പോള്‍ ഡൂപ്ലെസി 56 പന്തില്‍ 84 റണ്‍സെടുത്തു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (പ്ലേയിംഗ് ഇലവന്‍): വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേഷ് കാര്‍ത്തിക് , വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായി, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നെല്‍, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, മാത്യു ഷോര്‍ട്ട്, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.