വീണ്ടുമൊരു ലോകകപ്പ് വർഷം; ഐപിഎല്ലില്‍ വിജയ് ശങ്കറിന്‍റെ 'വമ്പൻ ഷോ', ലക്ഷ്യം ഇന്ത്യൻ ടീമോ? മറുപടി ഇങ്ങനെ

By Web Team  |  First Published Apr 30, 2023, 4:34 PM IST

49.75 ശരാശരിയില്‍ 165.83 എന്ന മികച്ച പ്രഹരശേഷിയിലാണ് വിജയ് റണ്‍സ് അടിച്ചുക്കൂട്ടുന്നത്. വീണ്ടുമൊരു ലോകകപ്പ് വര്‍ഷത്തില്‍ തന്‍റെ മികവ് ഒരിക്കല്‍ കൂടെ തെളിയിച്ച് കൊണ്ട് വിജയ് ശങ്കര്‍ പറയാതെ പറയുന്ന പല കാര്യങ്ങളുമുണ്ട്.


കൊല്‍ക്കത്ത: ഐപിഎല്‍ 2023 സീസണില്‍ മിന്നുന്ന പ്രകടനം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റൻസിന്‍റെ വിജയ് ശങ്കര്‍. ആറ് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയാണ് താരം കുതിപ്പ് തുടരുന്നത്. 49.75 ശരാശരിയില്‍ 165.83 എന്ന മികച്ച പ്രഹരശേഷിയിലാണ് വിജയ് റണ്‍സ് അടിച്ചുക്കൂട്ടുന്നത്. വീണ്ടുമൊരു ലോകകപ്പ് വര്‍ഷത്തില്‍ തന്‍റെ മികവ് ഒരിക്കല്‍ കൂടെ തെളിയിച്ച് കൊണ്ട് വിജയ് ശങ്കര്‍ പറയാതെ പറയുന്ന പല കാര്യങ്ങളുമുണ്ട്. 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിജയ് ശങ്കര്‍ ഉള്‍പ്പെട്ടിരുന്നു.

അന്ന് നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള ചോദ്യമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിനാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും വിജയ് ശങ്കറാണ് ടീമില്‍ കയറിയത്. ഇത് വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ അന്ന് മുഖ്യ സെലക്റ്ററായിരുന്ന എം എസ് കെ പ്രസാദ് വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നാണ് പറഞ്ഞത്. ഇന്നും സമാനമായി നാലാം നമ്പറില്‍ ആര് കളിക്കുമെന്ന ആശങ്ക ഇന്ത്യൻ ടീമിലുണ്ട്. അപ്പോഴാണ് വിജയ് ശങ്കര്‍ തീപ്പൊരു പ്രകടനവുമായി കളം നിറയുന്നത്.

Latest Videos

undefined

കെകെആറിനെതിരെ വിജയം നേടിയ ശേഷം വിജയ് ശങ്കറിനോട് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയുള്ള പ്രകടനത്തിലാണ് ഫോക്കസ് ചെയ്തിരിക്കുന്നതെന്നും വിജയ് വ്യക്തമാക്കി.

ഇന്ത്യൻ ടീം എന്നത് തന്നെ സംബന്ധിച്ച് ഒരുപാട് ദൂരെയുള്ള കാര്യമാണ്. മാനസികമായി അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഗുജറാത്തിനായി മത്സരങ്ങൾ ജയിക്കാൻ കഴിയുമെങ്കിൽ അത് മാത്രമാണ് ഇപ്പോള്‍ സംതൃപ്തി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷകള്‍ ഒന്നും ഇല്ലെന്നും ക്രിക്കറ്റ് ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. 2019ല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ വിജയ് ശങ്കറിന് സാധിക്കാതെ വന്നതോടെ സെലക്ഷനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ബാറ്റര്‍ പോലും കയ്യടിച്ച് പോയി; മിന്നലെന്ന് പറഞ്ഞാല്‍ പോരാ! ചരിത്രം രചിക്കേണ്ട ക്യാച്ചായി മാറിയേനേ, പക്ഷേ...

click me!