ചെന്നൈക്കായി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി മാര്‍ക്ക് വുഡിന്‍റെ ആദ്യ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സിക്സിന് പറത്തിയിരുന്നു. രണ്ടാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ വുഡിനെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെയാണ് ധോണി സിക്സിന് പറത്തിയത്.
ചെന്നൈ: ചെപ്പോക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പോരിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മികച്ച വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നേടിയത്. ആവേശകരമായ മത്സരത്തില്‍ ധോണിക്കും സംഘത്തിനും 12 റണ്‍സിന്‍റെ വിജയം സ്വന്തമാക്കാനായി. ഏറെക്കാലത്തിന് ശേഷം ചെപ്പോക്കിലേക്ക് ഐപിഎല്‍ മത്സരം എത്തിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് കുറിച്ചത്.
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്കവാദിന്‍റെയും ഡെവോണ്‍ കോണ്‍വവെയുടെയും പ്രകടനമാണ് ചെന്നൈയെ തുണച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 55 പന്തില്‍ 110 റണ്‍സ് അടിച്ചുകൂട്ടി. ചെന്നൈക്കായി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി മാര്‍ക്ക് വുഡിന്‍റെ ആദ്യ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സിക്സിന് പറത്തിയിരുന്നു. രണ്ടാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ വുഡിനെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെയാണ് ധോണി സിക്സിന് പറത്തിയത്. തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും ആരാധകരെ മഹിയുടെ കൂറ്റനടികള്‍ ആവേശം കൊള്ളിച്ചു.
undefined
അതുകൊണ്ട് പണികിട്ടിയത് എല്‍എസ്ജിയുടെ മെന്‍ററായ ഗൗതം ഗംഭീറിനാണ്. 2011 ലോകകപ്പിലെ അവസാന പന്തിലെ ധോണിയുടെ സിക്സര്‍ എന്നും വാഴ്ത്തപ്പെടുന്നതാണ്. ആ ലോകകപ്പ് ഫൈനലിലെ മറ്റൊരു ഹീറോയായ ഗൗതം ഗംഭീര്‍ ഈ വിഷയത്തില്‍ തനിക്കുള്ള അനിഷ്ടം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള മഹിയുടെ സിക്സറുകള്‍ ഗംഭീറിനെ ട്രോളാനാണ് ധോണി ആരാധകര്‍ ഉപയോഗപ്പെടുത്തുന്നത്.
ഏപ്രില്‍ രണ്ടിനും ഏപ്രില്‍ മൂന്നിനും ധോണി സിക്സ് അടിച്ചു. ഇത് രണ്ടും ഏറ്റവും വിഷമിച്ചത് ഗംഭീറിനെ ആണെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിക്കുന്നത്. 2011 ലോകകപ്പ് ഫൈനല്‍ നടന്നത് ഏപ്രില്‍ രണ്ടിനായിരുന്നു. അതേസമയം, 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ. നാല് ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റുമായി സ്‍പിന്നർ മൊയീന്‍ അലിയാണ് ചെന്നൈയുടെ ജയത്തില്‍ നിർണായകമായത്. തുഷാർ ദേശ്‍പാണ്ഡെ രണ്ടും മിച്ചല്‍ സാന്‍റ്നർ ഒന്നും വിക്കറ്റ് നേടി.