അര്‍ജ്ജുന്‍ എക്സ്ട്രാ ബൗളര്‍, അതുകൊണ്ട് രണ്ടോവര്‍ പന്തെറിഞ്ഞാല്‍ മതി; ന്യായീകരിച്ച് ഓസീസ് പരിശീലകന്‍

By Web Team  |  First Published Apr 26, 2023, 9:21 AM IST

എന്നാല്‍ ഡെത്ത് ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാരെ ഗുജറാത്ത് അടിച്ചു പറത്തിയപ്പോള്‍ പോലും അര്‍ജ്ജുന് ഒരു ഓവര്‍ നല്‍കാന്‍ രോഹിത് തയാറായില്ല. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡെത്ത് ഓവറുകളില്‍ അര്‍ജ്ജുന്‍ എറിഞ്ഞ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയതാണ് കളിയുടെ ഗതി മാറ്റിയത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ മത്സരത്തില്‍ മുംബൈ ക്യാപ്റ്റൻ രോഹിത് ശര്‍മുടെ തന്ത്രങ്ങളും വിമര്‍ശിക്കപ്പെടുകയാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി പിന്തുണ അറിയിച്ചെങ്കിലും മത്സരത്തില്‍ അര്‍ജ്ജുന് രണ്ടോവര്‍ മാത്രമാണ് പന്തെറിയാന്‍ നല്‍കിയത്. രണ്ടോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുന്‍ ഗുജറാത്ത് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ഡെത്ത് ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാരെ ഗുജറാത്ത് അടിച്ചു പറത്തിയപ്പോള്‍ പോലും അര്‍ജ്ജുന് ഒരു ഓവര്‍ നല്‍കാന്‍ രോഹിത് തയാറായില്ല. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡെത്ത് ഓവറുകളില്‍ അര്‍ജ്ജുന്‍ എറിഞ്ഞ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയതാണ് കളിയുടെ ഗതി മാറ്റിയത്.

Latest Videos

undefined

എന്നാല്‍ അര്‍ജ്ജുനെ ഡെത്ത് ഓവറുകളില്‍ പന്തെറിയിപ്പിക്കാതെ രോഹിത് സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. രോഹിത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ മുംബൈ നായകനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായ ടോം മൂഡി. അര്‍ജ്ജുന്‍ വെറും എക്സ്ട്രാ ബൗളറാണെന്നും അതുകൊണ്ടുതന്നെ രണ്ടോവര്‍ എറിഞ്ഞാല്‍ മതിയെന്നും ടോം മൂഡി പറ‍‌ഞ്ഞു.

മൂന്നാം ഓവര്‍ കൊടുത്താല്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. കാരണം, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരും പരിചയ സമ്പത്തുള്ള ബൗളര്‍മാരുമെല്ലാം അടി വാങ്ങിക്കുന്ന ആ ഘട്ടത്തില്‍. ആത്യാര്‍ത്തികൊണ്ട് അര്‍ജ്ജുനെക്കൊണ്ട് ഒരോവര്‍ കൂടി എറിയിക്കുകയും അയാള്‍ പ്രഹരമേറ്റു വാങ്ങുകയും ചെയ്താല്‍ വിമര്‍ശിക്കുന്നവരെല്ലാം നിങ്ങള്‍ക്കെതിരെ തിരിയുമെന്നുറപ്പാണെന്നും ടോം മൂഡി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍-കൊല്‍ക്കത്ത പോരാട്ടം, കോലി തന്നെ ഇന്നും ആര്‍സിബി നായകന്‍

മത്സരത്തില്‍ അര്‍ജ്ജുന്‍ തന്‍റെ ജോലി ഭംഗിയായി ചെയ്തു.പകരക്കാരനായാണ് അര്‍ജ്ജുന്‍ കളിച്ചത്. പകരക്കാരന്‍ നാലോവര്‍ എറിയണമെന്നില്ല. പവര്‍ പ്ലേയില്‍ നന്നായി പന്തെറിഞ്ഞ അര്‍ജ്ജുന്‍ ഒരു വിക്കറ്റുമെടുത്തു. കാമറൂണ്‍ ഗ്രീനിന് പകരം അര്‍ജ്ജുന് ഡെത്ത് ഓവര്‍ നല്‍കണമെന്ന് പറഞ്ഞ് തര്‍ക്കിക്കാനാവില്ല. കാരണം, ഗ്രീന്‍ രാജ്യാന്തര താരമാണ്. പക്ഷെ എന്നിട്ടും മോശമായാണ് ഗ്രീന്‍ പന്തെറിഞ്ഞത് എന്നത് വസ്തുതയാണെന്നും മൂഡി പറഞ്ഞു. ഏഴ് കളികളില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ പോയന്‍റ് പട്ടികയില്‍ ഏഴാമതാണിപ്പോള്‍.

click me!