ആര്‍ബിസി ബാറ്റര്‍ രജത് പടിദാറാണ് ഐപിഎല്‍ പതിനാറാം സീസണില്‍ നിന്ന് അവസാനമായി പരിക്കേറ്റ് പുറത്തായ താരം
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പരിക്ക് ടീമുകളെ വലയ്‌ക്കുന്നു. ഇതുവരെ എട്ട് താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്. മറ്റേറെ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലുമാണ്.
സീസണ്‍ തുടങ്ങും മുമ്പ് തന്നെ പരിക്ക് ഐപിഎല്‍ ടീമുകളെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരുന്നു. ദീര്‍ഘകാലമായി പുറംവേദന വലയ്‌ക്കുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കും കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ഐപിഎല്‍ 2023 നഷ്‌ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതിന് പിന്നാലെ മുംബൈയുടെ ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണും പരിക്കേറ്റ് പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാവട്ടെ ഇന്ത്യന്‍ താരം മുകേഷ് ചൗധരിക്കൊപ്പം കിവീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും സീസണ്‍ നഷ്‌ടമായി. നടുവിനേറ്റ പരിക്കാണ് ജാമീസണ് തിരിച്ചടിയായത്.
ഇംഗ്ലീഷ് ഓള്‍റൗണ്ടറും റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ വില്‍ ജാക്ക്‌സാണ് പരിക്കേറ്റ് പുറത്തായ മറ്റൊരു താരം. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ജാക്ക്‌സിന് പരിക്കേറ്റത്. പഞ്ചാബ് കിംഗ്‌സിനും പരിക്കിന്‍റെ തിരിച്ചടി കിട്ടി. ഏറെക്കാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ശക്തമായ സ്‌ക്വാഡെങ്കിലും ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പരിക്കേറ്റു. പ്രസിദ്ധിന് പകരം അവസാന നിമിഷം സന്ദീപ് ശര്‍മ്മയെ ടീമിലെത്തിക്കേണ്ടിവന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ ആദ്യ മത്സരത്തിലെ ഫീല്‍ഡിംഗിനിടെ കാല്‍മുട്ടിന് പരിക്കേറ്റ കെയ്‌ന്‍ വില്യംസണിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സിഎസ്‌കെയുടെ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആര്‍ബിസി ബാറ്റര്‍ രജത് പടിദാറാണ് ഐപിഎല്‍ പതിനാറാം സീസണില്‍ നിന്ന് അവസാനമായി പരിക്കേറ്റ് പുറത്തായ താരം.
Read more: ധോണിയോ ജഡേജയോ സ്റ്റോക്‌സോ അല്ല; സിഎസ്‌കെയുടെ വിധി നിര്‍ണയിക്കുക ഈ താരം