മുന്നില്‍ നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തന്നെ. ഓപ്പണര്‍ പ്രഭ്‌സിമ്രാനും, ഭനുക രാജപക്‌സെയുമെല്ലാം തകര്‍പ്പന്‍ ഫോമില്‍. സാം കറനും, അര്‍ഷദീപും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയെ നയിക്കാന്‍ കഗീസോ റബാഡയും ഇന്ന് മുതല്‍ ഉണ്ടാകും.
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മൂന്നാം ജയം ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങും. മൂന്നാം തോല്‍വി ഒഴിവാക്കാനിറങ്ങുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. ഹൈദരാബാദിന്റെ മൈതാനത്ത് ഏഴരയ്ക്കാണ് മത്സരം. വിജയക്കുതിപ്പ് തുടരാന്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിംഗ്‌സ് ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യജയത്തിന് കാത്തിരിക്കുകയാണ്. ഹൈദരാബാദില്‍ കളമൊരുങ്ങുന്നത് ആവേശപ്പോരിന്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തുടങ്ങിയിരിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴ് റണ്‍സിന്റെയും രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ച് റണ്‍സിന്റെയും ജയം.
മുന്നില്‍ നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തന്നെ. ഓപ്പണര്‍ പ്രഭ്‌സിമ്രാനും, ഭനുക രാജപക്‌സെയുമെല്ലാം തകര്‍പ്പന്‍ ഫോമില്‍. സാം കറനും, അര്‍ഷദീപും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയെ നയിക്കാന്‍ കഗീസോ റബാഡയും ഇന്ന് മുതല്‍ ഉണ്ടാകും. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിംവിഗ്‌സ്ണ്‍ ഇന്ന് കൂടി കളിക്കാനുണ്ടാവില്ല. സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്തര്‍ റാസ തന്നെയാകും ആദ്യ ഇലവനില്‍. ബാറ്റിംഗ് നിരയുടെ പരാജയമാണ് രണ്ട് കളികളിലും സണ്‍റൈസേഴ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണം.
രണ്ട് കളിയിലും 150 കടക്കാന്‍ പോലും ആയില്ല. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍മാലിക്, ടി നടരാജന്‍ എന്നിവരുള്‍പ്പെടുന്ന പേരുകേട്ട ബൗളിംഗ് നിരയും നിരാശപ്പെടുത്തി. ആകെ പ്രതീക്ഷ നല്‍കുന്നത് സ്പിന്നര്‍ ആദില്‍ റഷീദ് മാത്രമാണ്. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇരുപത് കളികളില്‍ 13 എണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് ജയം പഞ്ചാബിനൊപ്പം.
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ഭാനുക രജപക്‌സ, ജിതേഷ് ശര്‍മ, സിക്കന്ദര്‍ റാസ, ഷാരൂഖ് ഖാന്‍, സാം കറന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, നതാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിംഗ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക്, ഹെന്റിച്ച് ക്ലാസന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.
മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; ആത്മവിശ്വാസത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സാധ്യത ഇലവന്‍