ഈഡനില്‍ റെക്കോര്‍ഡ് മഴ പെയ്യിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; കൊല്‍ക്കത്ത നാണക്കേടിന്റെ പട്ടികയില്‍

By Web Team  |  First Published Apr 14, 2023, 10:49 PM IST

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ ആര്‍സിബിക്കെതിരെ നേടി. രണ്ടിന് 231 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2020ല്‍ ദുബായില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നേടിയ 219 റണ്‍സ് മൂന്നാമതായി.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കൂറ്റന്‍ സ്‌കോറോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടയിത്. 55 പന്തില്‍ പുറത്താവാതെ 100 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഈ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് ഈഡനില്‍ പിറന്നത്. 

മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഈഡനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയ രണ്ടിന് 232 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേ വര്‍ഷം പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നേടിയ 218 റണ്‍സ് മൂന്നാമതായി. ആ വര്‍ഷം കൊല്‍ക്കത്തയ്‌ക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയ 213 റണ്‍സാണ് മൂന്നാമത്. 

Latest Videos

undefined

ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ ആര്‍സിബിക്കെതിരെ നേടിയ രണ്ടിന് 231 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2020ല്‍ ദുബായില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നേടിയ 219 റണ്‍സ് മൂന്നാമതായി. 2019ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 212 റണ്‍സ് നേടിയിരുന്നു. ഹൈദരാബാദിലായിരുന്നു ഈ സ്‌കോര്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 212 റണ്‍സ് നാലാമതായി.

അതേസമയം, കൊല്‍ക്കത്തയാവട്ടെ ആവശ്യമില്ലാത്ത ചില റെക്കോര്‍ഡ് പട്ടികയിലും ഇടം നേടി. ഈ ഐപിഎല്ലില്‍ ഇതുവരെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകുന്ന ടീമായി കൊല്‍ക്കത്ത. മൂന്ന് വിക്കറ്റുകളാണ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ഇതോടെ പത്ത് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. എട്ട് വിക്കറ്റുകല്‍ നഷ്ടമായിരുന്ന ഡല്‍ഹി കാപിറ്റല്‍സിനെയാണ് കൊല്‍ക്കത്ത മറികടന്നത്. ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സാണ് മൂന്നാമത്.

ഒ‌ടുവിൽ 13.25 കോടിയു‌ടെ മുതൽ ആളിക്കത്തി; പിഎസ്‍എല്ലിലെ കളിയൊന്നും വെറുതെയായിരുന്നില്ല, സൂപ്പർ വെടിക്കെട്ട്!

click me!