അവനെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യന്‍ ടീമിനും ഗുണമാകും, ഡല്‍ഹിയുടെ ഭാവി നായകനെ പ്രവചിച്ച് ഗവാസ്കര്‍

By Web Team  |  First Published Apr 25, 2023, 2:36 PM IST

എന്നാല്‍ തുടര്‍ച്ചയായി രണ്ട് കളികള്‍ ജയിച്ച് വാര്‍ണര്‍ തല്‍ക്കാലത്തേക്ക് എങ്കിലും ക്യാപ്റ്റന്‍ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയുടെ പുതിയ നായകനായി ഇന്ത്യന്‍ താരം അക്സര്‍ പട്ടേലിന്‍റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.


ദില്ലി: ഐപിഎല്ലില്‍ തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി തിരിച്ചുവരവിന്‍റെ പാതയിലാണ്. ആദ്യ അഞ്ച് കളികളും തോറ്റ ശേഷമാണ് ഡല്‍ഹി തുടര്‍ച്ചയായി രണ്ട് കളികള്‍ ജയിച്ചത്. ഡല്‍ഹി ആദ്യ അഞ്ച് കളിയും തോറ്റതോടെ റിഷഭ് പന്തിന് പകരം താല്‍ക്കാലിക നായകനായ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി രണ്ട് കളികള്‍ ജയിച്ച് വാര്‍ണര്‍ തല്‍ക്കാലത്തേക്ക് എങ്കിലും ക്യാപ്റ്റന്‍ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയുടെ പുതിയ നായകനായി ഇന്ത്യന്‍ താരം അക്സര്‍ പട്ടേലിന്‍റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അക്സറിനെ അധികം വൈകാതെ ഡല്‍ഹിയുടെ നായകനാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. അക്സര്‍ സത്യസന്ധനായ കളിക്കാരനാണ്. ഇപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും നല്ല താളം കണ്ടെത്തിയ അക്സറിനെ ക്യാപ്റ്റനാക്കുന്നതിലൂടെ ഇന്ത്യന്‍ ടീമിനും ഗുണകരമാണ്. ഭാവി മുന്‍കൂട്ടി കണ്ട് ഇക്കാര്യങ്ങളൊക്കെ ചെയ്യേണ്ടതാണെന്നും ഗവാസ്കര്‍ പറഞ്ഞു.

Latest Videos

undefined

ഒന്നര വര്‍ഷത്തിനുശേഷമുള്ള ഒന്നൊന്നര തിരിച്ചുവരവ്; രഹാനെയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള കാരണം

ഈ സീസണില്‍ വാര്‍ണര്‍ക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായ അക്സര്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും പല മത്സരങ്ങളിലും ഡല്‍ഹിയുടെ രക്ഷകനായിരുന്നു. സീസണില്‍ 135 പ്രഹരശേഷിയില്‍ 182 റണ്‍സടിച്ച അക്സറാണ് പല മത്സരങ്ങളിലും ഡല്‍ഹിയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ 34 റണ്‍സടിച്ച് ഡല്‍ഹി സ്കോര്‍ 144ല്‍ എത്തിച്ച അക്സര്‍ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. നായകനായ ഡേവിഡ് വാര്‍ണര്‍ ഏഴ് മത്സരങ്ങളില്‍ 307 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററാണെങ്കിലും സ്ട്രൈക്ക് റേറ്റ് 119 മാത്രമാണെന്നത് ഡല്‍ഹിക്ക് പല മത്സരങ്ങളിലും തിരിച്ചടിയായിരുന്നു.

click me!