ഐപിഎല്ലില്‍ നാല് ഇന്നിംഗ്സിനിടെ മൂന്നാം സെഞ്ചുറിയാണ് ഗില്‍ കുറിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിള്‍ നേടിയ ഗില്‍ അതേസമാസം കരിയറിലെ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറിയും നേടി. പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ഗില്‍ കുറിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ബൗളര്‍മാരെ തല്ലിപ്പരത്തി നേടിയ സെഞ്ചുറിക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ശുഭ്മാന്‍ ഗില്ലിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഇതോടെ മുംബൈക്കായി സൂര്യകുമാറും തിലക് വര്‍മയുമെല്ലാം നടത്തിയ വെടിക്കെട്ട് കാഴ്ചക്കാരനായി ഡഗ് ഔട്ടിലിരുന്ന കാണാന്‍ ഗില്ലിന് അവസരമൊരുങ്ങി. എന്നാല്‍ മുംബൈ ബാറ്റിംഗിനിടെ ഡഗ് ഔട്ടില്‍ മുംബൈ ടീം മെന്‍ററായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഏറെ നേരം സംസാരിക്കാനും ഗില്‍ ഇതിനിടെ സമയം കണ്ടെത്തി. സച്ചിന്‍റെ വാക്കുകള്‍ സാകൂതം കേട്ടുകൊണ്ടിരിക്കുന്ന ഗില്ലിന്‍റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്തു.
Shubman Gill with Sachin Tendulkar. pic.twitter.com/Tk5Y2aImE4
— Mufaddal Vohra (@mufaddal_vohra)ഐപിഎല്ലില്‍ നാല് ഇന്നിംഗ്സിനിടെ മൂന്നാം സെഞ്ചുറിയാണ് ഗില്‍ കുറിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിള്‍ നേടിയ ഗില്‍ അതേസമാസം കരിയറിലെ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറിയും നേടി. പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ഗില്‍ കുറിച്ചു.
𝙂𝙄𝙇𝙇𝙞𝙖𝙣𝙩! 👏👏
Stand and applaud the Shubman Gill SHOW 🫡🫡 | | | pic.twitter.com/ADHi0e6Ur1
ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 851 റണ്‍സെടുത്ത ഗില്‍ ആണ് റണ്‍വേട്ടയിലും ഒന്നാമത്. മൂന്ന് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും അടക്കം 156.43 സ്ട്രൈക്ക് റേറ്റില്‍ 60.79 ശരാശരിയിലാണ് ഗില്‍ റണ്‍വേട്ട നടത്തിയത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയാണ് ഗില്‍ 129 റണ്‍സടിച്ചത്.
Shubman Gill in T20 Cricket in 2023:
•Innings - 22
•Runs - 1053
•Average - 55.68
•Strike rate - 158.10
•Hundreds - 4
•Fifties - 4
He has most runs, most 100s, best average in T20 cricket in this year - What a player. pic.twitter.com/yMD7R7pKdi