ഹൈദരാബാദ് ടീമില്‍ ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട്. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡീംഗ് തെരഞ്ഞെടുത്തു.ഐപിഎല്‍ പതിനാറാം സീസണിലെ ഇരു ടീമുകളുടെയും ആദ്യ പോരാട്ടമാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.
ഹൈദരാബാദ് ടീമില്‍ ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഹാരി ബ്രൂക്കിന് പുറമെ ഗ്ലെന്‍ ഫിലിപ്സ്, ആദില്‍ റഷീദ്, ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് ഹൈദരാബാദിന്‍റെ വിദേശതാരങ്ങള്‍. ജോസ് ബട്‌ലര്‍, ട്രെന്‍റ് ബോള്‍ട്ട്, ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് റോയസ്‍സിന്‍റെ വിദേശ താരങ്ങളായി പ്ലേയിംഗ് ഇലവനിലുള്ളത്. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അബ്ദുൽ സമദ് തുടങ്ങിയവരിലാണ് ഹൈദരാബാദിന്‍റെ ബാറ്റിംഗ് പ്രതീക്ഷ.
സഞ്ജുപ്പടയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല; രഹസ്യായുധത്തെ ഇറക്കി സണ്‍റൈസേഴ്‌സ്!
ഉമ്രാൻ മാലിക്, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഹൈദരാബാദിന്‍റെ ബൗളിംഗ് നിരയിലുമെത്തും. മറുവശത്ത് ജോസ് ബട്‌ലറിലും ക്യാപ്റ്റന്‍ സഞ്ജു സാംസണിലുമാണ് രാജസ്ഥാന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. ട്രെന്റ് ബോൾട്ട്, ജേസൺ ഹോൾഡർ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, ഉമ്രാൻ മാലിക്, ആദിൽ റഷീദ്, ഭുവനേശ്വര് കുമാർ, ടി നടരാജൻ, ഫസൽഹഖ് ഫാറൂഖി.