ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷം ഫോളോവേഴ്സുള്ള ഗാംഗുലി നിലവില്‍ 106 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ എന്തായാലും വിരാട് കോലിയില്ല.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഡയറക്ടറായ സൗരവ് ഗാംഗുലിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളിലും തുടരുന്നു. ആര്‍സിബി-ഡൽഹി ക്യാപിറ്റൽസ് മത്സര ശേഷം സൗരവ് ഗാംഗുലിക്ക് ഹസ്തദാനം നൽകാതെ വിരാട് കോലി ഒഴിഞ്ഞുമാറുന്നതിന്‍റെയും ഗാംഗുലി ഡഗ് ഔട്ടിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ വിരാട് കോലിയെ ശ്രദ്ധിക്കാതെ നടന്നുപോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സൗരവ് ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോലി അണ്‍ ഫോളോ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാലിപ്പോള്‍ ഗാംഗുലി, വിരാട് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച വരെ കോലിയെ ഗാംഗുലി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷം ഫോളോവേഴ്സുള്ള ഗാംഗുലി നിലവില്‍ 106 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ എന്തായാലും വിരാട് കോലിയില്ല.
undefined
ഡല്‍ഹി ക്യാപിറ്റല്‍സ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, റാഷിദ് ഖാന്‍, ഈശ്വര്‍ പാണ്ഡെ, സ്റ്റീവ് വോ, ജയ് ഷാ, പൃഥ്വി ഷാ, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, വിവിഎസ് ലക്ഷ്മണ്‍, ബ്രയാന്‍ ലാറ, എം എസ് ധോണി, ഇഷാന്ത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ക്രിക്കറ്റില്‍ നിന്ന് ഗാംഗുലി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 24.6 കോടി പേര്‍ പിന്തുടരുന്ന കോലി 276 പേരെയാണ് പിന്തുടരുന്നത്. ഇതില്‍ ഗാംഗുലി ഇല്ല. പുതിയ വിവാദങ്ങള്‍ക്ക് മുമ്പ് ഗാംഗുലിയെ കോലി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്‌തിരുന്നോ, ചെയ്‌തിരുന്നെങ്കില്‍ എന്നാണ് അണ്‍ഫോളോ ചെയ്‌തത് എന്ന കാര്യത്തില്‍ പക്ഷെ വ്യക്തതയില്ല.
ചെന്നൈക്കെതിരായ മത്സരത്തിലെ ആവേശപ്രകടനം, കോലിയുടെ ചെവിക്ക് പിടിച്ച് ബിസിസിഐ; പിഴ ശിക്ഷ
ബിസിസിഐ പ്രസിഡന്‍റായിരിക്കേ ഗാംഗുലിയും അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശീതസമരത്തിന്‍റെ ബാക്കിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ എന്നാണ് വിലയിരുത്തല്‍. ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു.
കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെച്ചിരുന്നു അന്നത്തെ മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. എന്നാല്‍ ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സൂപ്പര്‍ താരവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. ക്യാപ്റ്റന്‍സി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ 2022 ജനുവരിയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി വിരാട് കോലി ഒഴിയുകയും ചെയ്‌തു.