എന്നാല്‍ 20 ഓവര്‍ മാത്രമല്ലെ സര്‍ഫ്രാസ് കീപ്പ് ചെയ്തിട്ടുള്ളു അതുവെച്ച് അവനെ വിലയിരുത്തരുതെന്ന് തുറന്നു പറയുകയാണ് ഡല്‍ഹി ടീം ഡയറക്ടറായ സൗരവ് ഗാംഗുലി. ടി20 ക്രിക്കറ്റ് ഒരുപാട് മാറി. ഇപ്പോള്‍ കൂടുതല്‍ ടീമുകളും ബാറ്റ് ചെയ്യാനറിയാവുന്ന വിക്കറ്റ് കീപ്പറെയാണ് തേടുന്നത്. ഒരു ഓള്‍ റൗണ്ടറാവണം കീപ്പര്‍. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍ഫ്രാസ് കീപ്പ് ചെയ്തിട്ടുണ്ട്.
ദില്ലി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ആദ്യ മത്സരത്തില്‍ സര്‍ഫ്രാസ് ഖാന്‍റെ നിരാശാജനകമായ പ്രകടനത്തെ ന്യായീകരിച്ച് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി. ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചു കൂട്ടിയശേഷം ഐപിഎല്ലിനെത്തിയ സര്‍ഫ്രാസ് ലഖ്നൗസിനെതിരായ മത്സരത്തില്‍ ബാറ്റിംഗിലും കീപ്പിംഗിലും തിളങ്ങിയിരുന്നില്ല. സര്‍ഫ്രാസിനെ കീപ്പറാക്കാനുള്ള ഡല്‍ഹിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു.
റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഡല്‍ഹിയുടെ വിക്കറ്റ് കാത്ത സര്‍ഫ്രാസിന് പലതവണ പിഴച്ചു. കീപ്പറെന്ന നിലയില്ർ സര്‍ഫ്രാസ് ഒട്ടും ആത്മവിശ്വാസത്തോടെയല്ല വിക്കറ്റിന് പിന്നില്‍ നിന്നത്. ഇതോടെ ഡല്‍ഹിയുടെ കീപ്പര്‍ ആരാകണമെന്ന ചര്‍ച്ചകളും സജീവമായി.
എന്നാല്‍ 20 ഓവര്‍ മാത്രമല്ലെ സര്‍ഫ്രാസ് കീപ്പ് ചെയ്തിട്ടുള്ളു അതുവെച്ച് അവനെ വിലയിരുത്തരുതെന്ന് തുറന്നു പറയുകയാണ് ഡല്‍ഹി ടീം ഡയറക്ടറായ സൗരവ് ഗാംഗുലി. ടി20 ക്രിക്കറ്റ് ഒരുപാട് മാറി. ഇപ്പോള്‍ കൂടുതല്‍ ടീമുകളും ബാറ്റ് ചെയ്യാനറിയാവുന്ന വിക്കറ്റ് കീപ്പറെയാണ് തേടുന്നത്. ഒരു ഓള്‍ റൗണ്ടറാവണം കീപ്പര്‍. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍ഫ്രാസ് കീപ്പ് ചെയ്തിട്ടുണ്ട്.
ലോകകപ്പ് ഫൈനലിലെ ധോണിയുടെ ഫിനിഷിംഗ് സിക്സ്, പന്ത് വീണ സ്ഥലം ചരിത്രമാകുന്നു; ഇതാ വമ്പൻ പ്രഖ്യാപനം
പാവം പയ്യന്‍ അവന്‍ വെറും 20 ഓവറെല്ലെ കീപ്പ് ചെയ്തിട്ടുള്ളു. അതുവെച്ച് അവനെ എങ്ങനെയാണ് വിലയിരുത്തുക. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യാനറിയാവുന്ന കീപ്പറുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സര്‍ഫ്രാസിനെ കീപ്പറായി പരീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും കരുത്തുറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുണ്ട്. അതിനുവേണ്ടി തന്നെയാണ് ഞങ്ങളും സര്‍ഫ്രാസിനെ കീപ്പറാക്കിയത്.
ലഖ്നൗവിനെ രാഹുലും പുരാനും ചെന്നൈക്ക് ധോണിയും ആര്‍സിബിക്ക് ദിനേശ് കാര്‍ത്തിക്കുമെല്ലാം ഉണ്ട്. ലഖ്നൗവിന് രാഹുല്‍ ഉണ്ടായിട്ടും പുരാനെ ആണ് കീപ്പറായി പരീക്ഷിച്ചത്. അതുപോലെ ഞങ്ങളും പരീക്ഷണം നടത്തുന്നുവെന്നേയുള്ളു. ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡിനെ കീപ്പറാക്കി ഞാനിത് പരീക്ഷിച്ചിട്ടുണ്ട്. അതുവഴി ഒരു ബാറ്ററെ അധികമായി ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും ഗാംഗുലി പറഞ്ഞു.
സര്‍ഫ്രാസ് കഴിഞ്ഞാല്‍ അഭിഷേക് പോറലും ഫില്‍ സാള്‍ട്ടുമാണ് ഡല്‍ഹി ടീമില്‍ വിക്കറ്റ് കീപ്പറായി ഉള്ളത്. സാള്‍ട്ടിനെ കീപ്പറാക്കിയാല്‍ മിച്ചല്‍ മാര്‍ഷിനെ പുറത്തിരുത്തേണ്ടിവരുമെന്നതിനാലാണ് ഡല്‍ഹി സര്‍ഫ്രാസിനെ കീപ്പറായി പരീക്ഷിക്കുന്നത്.