'അര്‍ജുൻ ടെൻഡുല്‍ക്കര്‍ ബോള്‍ട്ടിനെയോ ചഹാറിനെയോ പോലെ'; ഡെത്ത് ഓവര്‍ പരീക്ഷണം വേണ്ടെന്ന് കമന്‍റേറ്റര്‍

By Web Team  |  First Published Apr 28, 2023, 2:54 PM IST

അവസാന നാലോ അഞ്ചോ ഓവറുകളില്‍ പന്തെറിയുന്ന താരമല്ല അര്‍ജുൻ. പക്ഷേ, അര്‍ജുന് രോഹിത് ഒരു അവസരം നല്‍കി നോക്കി. പക്ഷേ അതിന് വില കൊടുക്കേണ്ടി വന്നുവെന്നും സൈമണ്‍ ഡൗല്‍


മുംബൈ: അര്‍ജുൻ ടെൻഡുല്‍ക്കര്‍ ഇതുവരെ ഡത്ത് ഓവറുകള്‍ എറിയാനായിട്ടില്ലെന്ന് മുൻ കിവീസ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗല്‍. രോഹിത് ശര്‍മ്മയ്ക്ക് ഇക്കാര്യം അറിയുമെന്നാണ് വിശ്വസിക്കുന്നത്. അവസാന നാലോ അഞ്ചോ ഓവറുകളില്‍ പന്തെറിയുന്ന താരമല്ല അര്‍ജുൻ. പക്ഷേ, അര്‍ജുന് രോഹിത് ഒരു അവസരം നല്‍കി നോക്കി. പക്ഷേ അതിന് വില കൊടുക്കേണ്ടി വന്നുവെന്നും സൈമണ്‍ ഡൗല്‍ പറഞ്ഞു. ട്രെൻഡ് ബോള്‍ട്ടിനെയോ ദീപക് ചഹാറിനെ പോലെയോ ആണ് അര്‍ജുൻ.

സ്വിംഗ് ചെയ്യുന്ന പന്തുകളിലൂടെ ആദ്യ ഓവറുകളില്‍ മികവ് പുറത്തെടുക്കാനാകും. അവസാന ഓവറുകള്‍ ചെയ്യാനുള്ള അനുഭവസമ്പത്ത് അര്‍ജുനില്ലെന്നും സൈമണ്‍ ഡൗല്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ വിമര്‍ശിക്കുന്നവരുടെയെല്ലാം വായടപ്പിച്ച് കഴിഞ്ഞ ദിവസം ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയും പ്രതികരിച്ചിരുന്നു. എല്ലാത്തിനെയും വിമര്‍ശിക്കുന്ന ആളുകളെ കാണാം. സന്ദീപ് ശര്‍മ്മയെ നോക്കിയാല്‍ അദ്ദേഹം 120 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിയുന്നത്.

Latest Videos

undefined

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അതിനേക്കാള്‍ വേഗതയിലാണ് പന്തെറിയുക. 23 വയസ് മാത്രമേ അര്‍ജുന് പ്രായമുള്ളൂ. ഏറെ കരിയറ്‍ ഇനി മുന്നോട്ടുകിടക്കുന്നു. വിമര്‍ശകനെ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് അര്‍ജുന് എനിക്ക് നല്‍കാനുള്ള ഉപദേശം. കഴിവുള്ള പേസറാണ് അര്‍ജുന്‍. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകും. വലിയ ലൈറ്റുകള്‍ക്കും ആരാധകക്കൂട്ടത്തിനും ഇടയില്‍ കളിച്ച് പരിചയമാകുമ്പോള്‍ വേഗം കൂടും.

അര്‍ജുന്‍റെ പേസില്‍ ഞാനൊരു പ്രശ്‌നവും കാണുന്നില്ല. അയാള്‍ക്ക് എത്ര വേഗത്തില്‍ പന്തെറിയാനാകും എന്ന് എനിക്കറിയാം. ജീവിതത്തില്‍ ഒരു ബോള്‍ പോലും എറിയാത്തവരാണ് അര്‍ജുനെ സാമൂഹ്യ മാധ്യമങ്ങളിലിരുന്ന് വിമര്‍ശിക്കുന്നത്. അവര്‍ കീബോര്‍ഡ‍് പോരാളികള്‍ മാത്രമാണ്. അവരെ ശ്രദ്ധിക്കേണ്ടതില്ല എന്നും അര്‍ജുന് ലീ ഉപദേശം നല്‍കി.

അവസാനം നടന്ന ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിംഗ്‌സനെതിരായ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 48 റണ്‍സ് വഴങ്ങിയ ശേഷം അര്‍ജുന്‍റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇത്. ടൈറ്റന്‍സിനെതിരെ രണ്ടോവറില്‍ 9 റണ്‍ മാത്രമേ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിട്ടുകൊടുത്തുള്ളൂ. 

ജയിച്ചിട്ടും കുറ്റപ്പെടുത്തല്‍! 'സഞ്ജു സ്റ്റക്കായി പോയി, എന്തുകൊണ്ട് അങ്ങനെ ചെയ്തു?' വിമര്‍ശിച്ച് ആകാശ് ചോപ്ര

click me!