ഐപിഎല്ലിനിടെ പുതിയ പ്രണയിനിയെ കണ്ടെത്തി ധവാന്‍; പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന വീഡിയോ ചോര്‍ന്നു-വീഡിയോ

By Web Team  |  First Published Apr 11, 2023, 6:55 PM IST

അടുത്തിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെക്കുറിച്ച് അഭിമുഖം നടത്തുന്നയാൾ ശിഖർ ധവാനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു ഫാം ഹൗസിലെ പാർട്ടിക്കിടെയാണ് താൻ അവളെ കണ്ടുമുട്ടിയതെന്ന് ശിഖർ ധവാൻ പറയുന്നു.


ദില്ലി: ഐപിഎല്ലിനിടെ വീണ്ടും മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന പഞ്ചാബ് കിംഗ്സ് നായകന്‍ ശിഖര്‍ ധവാന്‍റെ വീഡിയോ ഓണ്‍ ലൈനില്‍ ചോര്‍ന്നു. മുൻ ഭാര്യ ആയിഷ മുഖർജിയുമായുളള വിവാഹമോചനത്തിനുശേഷം സംഭവിച്ച ആദ്യ കാഴ്ചയിലെ പ്രണയത്തെക്കുറിച്ചാണ് ധവാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ തുറന്നു പറയുന്നത്. ഒരു മുറിയില്‍ ഓണ്‍ ആക്കി വെച്ചിരിക്കുന്ന ക്യാമറക്ക് മുമ്പിലേക്ക് കടന്നുവന്ന് മുന്നിലെ സോഫയിൽ ഇരിക്കുന്ന ശിഖര്‍ ധവാനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനുശേഷം, അഭിമുഖം നടത്തുന്ന വ്യക്തിക്ക് അദ്ദേഹം ഒരു മിഠായി വാഗ്ദാനം ചെയ്യുന്നു.എന്നാല്‍ ആരാണ് അഭിമുഖം നടത്തുന്നത്     എന്ന് വ്യക്തമല്ല. വീഡിയോയില്‍ ധവാന്‍റെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്.

അടുത്തിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെക്കുറിച്ച് അഭിമുഖം നടത്തുന്നയാൾ ശിഖർ ധവാനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു ഫാം ഹൗസിലെ പാർട്ടിക്കിടെയാണ് താൻ അവളെ കണ്ടുമുട്ടിയതെന്ന് ശിഖർ ധവാൻ പറയുന്നു.ഞാൻ അവളെ കണ്ടപ്പോൾ ഞാൻ നോക്കിക്കൊണ്ടിരുന്നു.അവളെ കേട്ടപ്പോൾ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതിനുശേഷം ശിഖർ ധവാൻ തങ്ങളുടെ പ്രണയകഥ എങ്ങനെയാണ് മുന്നോട്ടുപോവുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

Latest Videos

വീഡിയോയുടെ അവസാനം, പഴയത് മറന്ന്, മുന്നോട്ട് പോകേണ്ട സമയമാണിത് എന്നും ധവാന്‍ പറഞ്ഞു.വീഡിയോയുടെ അവസാനം താങ്കള്‍ ഇത് റെക്കോര്‍ഡ് ചെയ്യുകയാണോ എന്ന് ചോദിച്ച്ധവാന്‍ വീഡിയോ ക്യാമറ കൈകൊണ്ട് മറക്കുന്നതും കാണാം. 8 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശിഖർ ധവാനും മുൻ ഭാര്യ ആയിഷ മുഖർജിയും 2021-ലാണ് വേര്‍പിരിഞ്ഞത്.2012 ൽ വിവാഹിതരായ ഇരുവര്‍ക്കും,സോരാവര്‍ എന്ന മകനുണ്ട്.

 

It's official! Shikhar Dhawan has moved on and have a new love interest. ShikharDhawan ViralVideo pic.twitter.com/G5WYIsbBUe

— Sandeep Singh (@ActivistSandeep)

ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ധവാന്‍ ഇത്തവണ. പഞ്ചാബ് കിംഗ്സിന്‍റെ നായകനായ ധവാന്‍ മൂന്ന് കളികളില്‍ ടീമിന് രണ്ട് ജയം സമ്മാനിച്ചു. മൂന്ന് കളികളില്‍ 225 റണ്‍സ് നേടിയ ധവാന്‍ റണ്‍വേട്ടയിലും ഒന്നാമതാണ്.സണ്‍റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് തോറ്റെങ്കിലും 99 റണ്‍സുമായി പുറത്താകാതെ നിന്ന ധവാന്‍റെ ഇന്നിംഗ്സ് ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു.

click me!