മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗാണ് ഗില്ലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ളത്. മത്സരത്തിൽ 49 പന്തിൽ 67 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്
മെഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത വിമർശനം. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗാണ് ഗില്ലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുള്ളത്. മത്സരത്തിൽ 49 പന്തിൽ 67 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. എന്നാൽ, മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് എന്ത് കൊണ്ട് ഗിൽ മെല്ലെപ്പോക്ക് നടത്തിയെന്നാണ് സെവാഗ് ചോദിക്കുന്നത്.
മത്സരത്തിന്റെ ഗതിക്കപ്പുറം സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കരുതെന്നുള്ള കടുത്ത വിമർശനം കൂടെ സെവാഗ് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം 49 പന്തിൽ 67 റൺസ് നേടി. എന്നാൽ എപ്പോഴാണ് അർധ സെഞ്ചുറിയിലേക്ക് എത്തിയതെന്ന് സെവാഗ് ചോദിച്ചു. 41-42 പന്തിൽ 50 തികച്ച അദ്ദേഹം 7-8 പന്തിൽ 17 റൺസ് കൂടി നേടി. അമ്പതിലെത്തിയതിന് ശേഷമാണ് അൽപ്പം കൂടെ വേഗം കൂട്ടിയത്. അതും സംഭവിച്ചില്ലായിരുന്നുവെങ്കിൽ അവസാന ഓവറിൽ ഏഴിന് പകരം ഗുജറാത്തിന് 17 റൺസ് എടുക്കേണ്ടി വരുമായിരുന്നു.
undefined
എന്തായാലും മത്സരം ജയിക്കും, എന്നാൽ ഒരു 50 റൺസ് സ്വന്തം പേരിൽ ചേർക്കാമെന്ന് ചിന്തിക്കരുത്. ടീമിന് പകരം സ്വന്തം പ്രകടനത്തെക്കുറിച്ച് ചിന്തിക്കുന്ന നിമിഷം ഈ ഗെയിം നിങ്ങൾക്ക് വലിയ അടികൾ നൽകും, ഇതാണ് ക്രിക്കറ്റെന്നും സെവാഗ് കൂട്ടിച്ചേർത്തു. അതേസമയം, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയിച്ചത്.
മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ നായകൻ ഹാർദിക് പാണ്ഡ്യ പഴിച്ചു. അതേസമയം 11 പന്ത് നേരിട്ട ഹാര്‍ദിക് പാണ്ഡ്യക്ക് 8 റണ്‍സേ മത്സരത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും താന്‍ ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും വ്യക്തമാക്കി.
ദാ പോയി, ദേ വന്നു! വിവാഹത്തിനായി പോയ ഓൺറൗണ്ടർ അതിവേഗം തന്നെ തിരിച്ചെത്തി, പ്രതീക്ഷയോടെ ക്യാപിറ്റൽസ്