സ്ട്രൈക്ക് റേറ്റ് 200 ഉണ്ട്, എന്ത് കാര്യം? കാണിച്ചത് വൻ അബദ്ധം, സഞ്ജുവിനെയും സംഗക്കാരയെയും 'പൊരിച്ച്' സെവാഗ്

By Web Team  |  First Published Apr 6, 2023, 4:36 PM IST

ഏഴാമത് എത്തിയിട്ടും 18 പന്തില്‍ 36 റണ്‍സുമായി രാജസ്ഥാന്‍റെ തോല്‍വി ഭാരം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിക്കാൻ ഹെറ്റ്‍മെയറിന് സാധിച്ചു. ജോസ് ബട്‍ലറിന്‍റെ വിക്കറ്റ് വീഴുമ്പോള്‍ 5.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ


ഗുവാഹത്തി: അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് തോല്‍വി വഴങ്ങിയ രാജസ്ഥാൻ റോയല്‍സിനെ വിമര്‍ശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. രാജസ്ഥാൻ പരിശീലകൻ കുമാര്‍ സംഗക്കാരയ്ക്കും നായകൻ സഞ്ജു സാംസണുമെതിരെയാണ് സെവാഗ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ വെസ്റ്റ് ഇൻഡീസിന്‍റെ ഷിമ്രോണ്‍ ഹെറ്റ്‍മെയറിനെ ഏഴാം നമ്പറില്‍ ബാറ്റിംഗിന് അയച്ചതാണ് സെവാഗിനെ ചൊടിപ്പിച്ചത്.

ഏഴാമത് എത്തിയിട്ടും 18 പന്തില്‍ 36 റണ്‍സുമായി രാജസ്ഥാന്‍റെ തോല്‍വി ഭാരം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിക്കാൻ ഹെറ്റ്‍മെയറിന് സാധിച്ചു. ജോസ് ബട്‍ലറിന്‍റെ വിക്കറ്റ് വീഴുമ്പോള്‍ 5.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാല്‍, ഹെറ്റ്‍മെയറിനെ അയക്കാതെ ഈ സമയം ദേവദത്ത് പടിക്കലിനെയാണ് രാജസ്ഥാൻ പരീക്ഷിച്ചത്. ഇതോടെ റണ്‍ റേറ്റില്‍ വലിയ വ്യത്യാസമുണ്ടാവുകയും സഞ്ജുവിന്‍റെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു.

Latest Videos

വീണ്ടും ഹെറ്റ്‍മെയറിന് പകരം റിയാൻ പരാഗ് ആണ് ആറാം നമ്പറില്‍ എത്തിയത്. പറ്റുന്ന തരത്തില്‍ പരാഗ് ശ്രമിച്ചെങ്കിലും പടിക്കലിന്‍റെ 26 പന്തിലെ 21 റണ്‍സ് രാജസ്ഥാനെ വിജയത്തില്‍ നിന്ന് അകറ്റി. ഒടുവില്‍ ഹെറ്റ്‍മെയര്‍ എത്തുമ്പോള്‍ ഓവറില്‍ 13 റണ്‍സ് വേണമെന്ന നിലയിലേക്ക് രാജസ്ഥാൻ എത്തിയിരുന്നു. ധ്രുവ് ജുരലിന് ഒപ്പം ശ്രമിച്ച് നോക്കിയെങ്കിലും അഞ്ച് റണ്‍സ് അകലെ രാജസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു.

ഹെറ്റ്‍മെയറിന് ആവശ്യത്തിന് പന്തുകള്‍ ബാറ്റ് ചെയ്യാൻ ലഭിച്ചില്ലെന്ന് സെവാഗ് പറഞ്ഞു. പിന്നെ 200 സ്ട്രൈക്ക് റേറ്റ് കൊണ്ട് എന്താണ് കാര്യം. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഹെറ്റ്‍മെയ്റിനെ അയക്കാമായിരുന്നു. വെസ്റ്റ് ഇൻഡീസിന് വേണ്ടി നാലാം നമ്പറിലാണ് ഹെറ്റ്‍മെയര്‍ ബാറ്റ് ചെയ്യുന്നത്.

ഇന്ത്യയില്‍ സെഞ്ചുറി നേടിയുള്ള അദ്ദേഹത്തിന് സാഹചര്യങ്ങളെ കുറിച്ച് നല്ല അറിവുമുണ്ട്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന് വേണ്ടി മികവ് കാട്ടിയ താരമാണ് ഹെറ്റ്‍മെയര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ എത്തിച്ചതിലും മുമ്പ് നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് അദ്ദേഹമെന്ന് സെവാഗ് പറഞ്ഞു. സംഗക്കാരയും സഞ്ജുവും വലിയ അബദ്ധമാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സഞ്ജുവിന് ആ വലിയ ത്യാഗം ചെയ്യാനാകുമോ? പടിക്കലിന് സഹായകരമാകും'; വിലയിരുത്തി സഞ്ജയ് മഞ്ജരേക്കര്‍

click me!