ഇത്തവണയും പതിവ് തെറ്റിക്കാതെ സഞ്ജു; ആദ്യകളിയില്‍ അടിച്ചു തകര്‍ത്ത് തുടക്കം

By Web Team  |  First Published Apr 2, 2023, 5:51 PM IST

2020-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ 74 റണ്‍സടിച്ചാണ് സഞ്ജു സീസണ്‍ തുടങ്ങിയത്. 2021ല്‍ ഒരുപടി കൂടി കടന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നേടിയത് 63 പന്തില്‍ 119 റണ്‍സ്.


ഹൈദരാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ നാലു സീസണുകളിലായി ആദ്യ മത്സരത്തിലെ സ്ഥിരതയുടെ കാര്യത്തില്‍ സഞ്ജു സാംസണെ വെല്ലുന്ന താരങ്ങള്‍ കുറവാണ്. പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു അത് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു. ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കിയ അടിത്തറയില്‍ ആടിത്തകര്‍ത്ത സഞ്ജു 32 പന്തില്‍ 55 റണ്‍സുമായാണ് മടങ്ങിയത്.

2020-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ 74 റണ്‍സടിച്ചാണ് സഞ്ജു സീസണ്‍ തുടങ്ങിയത്. 2021ല്‍ ഒരുപടി കൂടി കടന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നേടിയത് 63 പന്തില്‍ 119 റണ്‍സ്. കഴിഞ്ഞ വര്‍ഷവും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആയിരുന്നു രാജസ്ഥാന്‍റെ ആദ്യ മത്സരം. അതില്‍ സഞ്ജു നേടിയത് 27 പന്തില്‍ 55 റണ്‍സ്. ഇത്തവണ സഞ്ജു അടിച്ചെടുത്തത് 32 പന്തില്‍ 55 റണ്‍സ്.

Latest Videos

undefined

ലക്ഷക്കണക്കിന് ആരാധകഹൃദയങ്ങള്‍ കീഴടക്കി സഞ്ജുവിന്‍റെ ബാറ്റിംഗ്; പ്രശംസാപ്രവാഹം

ഹൈദരാബാദിനെതിരെ രാജസ്ഥാന്‍റെ ആദ്യ മൂന്ന് താരങ്ങളും ഫിഫ്റ്റി അടിച്ചു. ഐപിഎല്ലില്‍ ഇത് നാലാം തവണ മാത്രമാണ് ഒരു ടീമിലെ ടോപ് ത്രീയിലെ ആദ്യ മൂന്ന് പേരും അര്‍ധസെഞ്ചുറി നേടുന്നത്. 2012ല്‍ മുംബൈക്കെതിരെ ഡ‍ല്‍ഹിക്കായി മഹേല ജയവര്‍ധനെ(55), സെവാഗ്(73), പീറ്റേഴ്സണ്‍(50*) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. 2017ല്‍ പഞ്ചാബ് കിംഗ്സിനെതിരെ വാര്‍ണര്‍(51), ധവാന്‍(77), വില്യംസണ്‍(54) എന്നിവര്‍ ഹൈദരാബാദിനായി അര്‍ധസെഞ്ചുറികള്‍ നേടി. 2019ല്‍ മുംബൈക്കെതിരെ കൊല്‍ക്കത്തക്കായി ഗില്‍(76), ലിന്‍(54), റസല്‍(80*) എന്നിവരും അര്‍ധസെഞ്ചുറികള്‍ നേടി.

ഇന്ന് ഹൈദരാബാദിനെതിരെ ജയ്‌സ്വാള്‍(54), ബട്‌ലര്‍(54), സഞ്ജു(55) എന്നിവരും അര്‍ധസെഞ്ചുറികള്‍ നേടി റെക്കോര്‍ഡിനൊപ്പമെത്തി. 2018നുശേഷം സണ്‍റൈസേഴ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം തുടരുന്ന സഞ്ജു 10 ഇന്നിംഗ്സുകളില്‍ 67.63 ശരാശരിയില്‍ 541 റണ്‍സാണ് അടിച്ചെടുത്തത്. 150.69 പ്രഹരശേഷിയാലാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്‍റെ റണ്‍വേട്ട.

click me!