എങ്ങനെയാണ് ധോണിയുടെ സിഎസ്‌കെയെ തോല്‍പ്പിക്കാനായത്? കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

By Web Team  |  First Published Apr 28, 2023, 2:45 PM IST

ടീമിന്റെ ഒന്നാകെയുള്ള മിടുക്കാണ് ചെന്നൈയെ തോല്‍പ്പിക്കാന്‍ സഹായകമായതെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.


ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 202 റണ്‍സാണ് നേടിയത്. ജയ്പൂരിലെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറ് കൂടിയാണ് രാജസ്ഥാന്റേത്. 2008ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 197 റണ്‍സാണ് പിന്നിലായത്. അതേസമയം, മത്സരം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്.

ടീമിന്റെ ഒന്നാകെയുള്ള മിടുക്കാണ് ചെന്നൈയെ തോല്‍പ്പിക്കാന്‍ സഹായകമായതെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''ഒരു വിജയം ടീമിന് അത്യാവശ്യമായിരുന്നു. ജയ്പൂരില്‍ ഈ സീസണില്‍ ടീമിന്റെ ആദ്യ ജയമാണിത്. ആരാധകരും ഒരു ജയം ആഗ്രഹിച്ചിരുന്നു. ഈ സ്‌കോര്‍ ചിന്നസ്വാമിയിലോ, വാംഖഡെയിലോ ആയിരുന്നെങ്കില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാമായിരുന്നു. എന്നാല്‍ ഇവിടത്തെ സാഹചര്യം അല്‍പ്പം കടുപ്പമാണ്. എല്ലാ താരങ്ങളും അവരവരുടെ റോള്‍ ഭംഗിയാക്കി. ടീം മാനേജ്‌മെന്റിനാണ് എല്ലാ ക്രഡിറ്റും.'' സഞ്ജു മത്സരശേഷം പറഞ്ഞു.

Latest Videos

undefined

യഷസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 15 പന്തില്‍ 34  റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ  പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.

സിഎസ്‌കെയ്‌ക്കെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനും ഡല്‍ഹി കാപിറ്റല്‍സിനും രണ്ട് വിജയങ്ങള്‍ വീതമായി. അഞ്ച് വിജയങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സാണ് ഒന്നാമത്. 2020ന് ശേഷം രാജസ്ഥാനും ചെന്നൈയും ഏഴ് തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ആറ് തവണയും രാജസ്ഥാനായിരുന്നു ജയം.

click me!