ആവനാഴിയിലെ ബ്രഹ്മാസ്ത്രം കൈവശമില്ല; തെല്ല് പോലും വിയര്‍ത്തില്ല, തന്ത്രങ്ങളുടെ ഉസ്താദായി സഞ്ജു സാംസണ്‍

By Web Team  |  First Published Apr 28, 2023, 1:32 PM IST

പവര്‍ പ്ലേയില്‍ ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ട്രെൻഡ് ബോള്‍ട്ടിന് പരിക്കേറ്റ് മൂലം ചെന്നൈക്കെതിരെ കളിക്കാൻ സാധിച്ചില്ല. ടീം പ്രഖ്യാപനത്തില്‍ സഞ്ജു ഇക്കാര്യം അറിയിച്ചതോടെ ആരാധകര്‍ കടുത്ത ആശങ്കയിലായിരുന്നു


ജയ്പുര്‍: സീസണില്‍ രണ്ടാം തവണയും സാക്ഷാല്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയതോടെ കയ്യടി നേടി സഞ്ജു സാംസണിന്‍റെ നായക മികവ്. ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു മികച്ച വിജയമാണ് നേടിയെടുത്തത്. ഏത് നായകനും ഒന്ന് വിറച്ച് പോകുന്ന അവസ്ഥയിലാണ് സഞ്ജു തന്‍റെ മികവ് പൂര്‍ണമായി പുറത്തെടുത്തത്. ചെന്നൈയുടെ പോലെ സുശക്തമായ ഒരു ബാറ്റിംഗ് നിരയുള്ള ടീമിനെതിരെ ഏറ്റവും പ്രധാനപ്പെട്ട ബൗളര്‍ ഇല്ലാതെ കളിക്കേണ്ടി വന്നാല്‍ അത് ഏത് വമ്പൻ സംഘത്തിനും അത് തിരിച്ചടിയാണ്.

പവര്‍ പ്ലേയില്‍ ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ട്രെൻഡ് ബോള്‍ട്ടിന് പരിക്കേറ്റ് മൂലം ചെന്നൈക്കെതിരെ കളിക്കാൻ സാധിച്ചില്ല. ടീം പ്രഖ്യാപനത്തില്‍ സഞ്ജു ഇക്കാര്യം അറിയിച്ചതോടെ ആരാധകര്‍ കടുത്ത ആശങ്കയിലായിരുന്നു. എന്നാല്‍, സഞ്ജുവിന്‍റെ മുഖത്ത് യാതൊരു വിധ ടെൻഷനും ഇല്ലായിരുന്നു. സന്ദീപിന് മാത്രം രണ്ട് ഓവര്‍ നല്‍കി ആകെ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചാണ് സഞ്ജു പവര്‍ പ്ലേ പൂര്‍ത്തിയാക്കിയത്.

Latest Videos

undefined

ബോള്‍ട്ടിന്‍റെ അഭാവത്തില്‍ തന്‍റെ ഒരു ബൗളറെ പോലും സിഎസ്കെ ഓപ്പണിംഗ് സംഘം കടന്നാക്രമിച്ച് കൊണ്ട് സമ്മദ്ദം കൂട്ടുന്ന സാഹചര്യത്തിലേക്ക് പോകരുതെന്ന് സഞ്ജുവിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ട അവസ്ഥയിലും ആറ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ നിരയുമാണ് രാജസ്ഥാൻ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അശ്വിനും ഹോള്‍ഡറും ടീമിലുണ്ടായിരുന്നു. ഇംപാക്ട് പ്ലെയര്‍ അനുകൂല്യം ബൗളിംഗ് കരുത്ത് കൂട്ടാനാണ് സഞ്ജു ഉപയോഗപ്പെടുത്തിയത്. കുല്‍ദീപ് യാദവിനെ ഇറക്കി മൂന്ന് ഓവര്‍ ക്യത്യമായ സമയത്ത് കൊടുത്ത് കൊണ്ട് താരത്തെ ഉപയോഗപ്പെടുത്താൻ സഞ്ജുവിന് സാധിച്ചു.

ചാഹല്‍ മങ്ങിയപ്പോള്‍ സാംപയെ ഉപയോഗിച്ച് സുപ്രധാനമായ മൂന്ന് വിക്കറ്റുകള്‍ നേടിയെടുക്കുകയും ചെയ്തു. ധോണിയെ പോലെയൊരു താരം എട്ടാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്ന ഒരു ടീമിനെതിരെയാണ് തന്‍റെ പ്രധാന ബൗളറെ കൂടാതെ സഞ്ജു മികവ് കാട്ടിയത്. തന്‍റെ ബൗളര്‍മാര്‍ക്ക് ചെറിയ പിഴവ് പറ്റുമ്പോള്‍ പോലും ഓടി അടുത്തെത്തി പ്രചോദനം നല്‍കുന്ന സഞ്ജു പല ഘട്ടത്തിലും സാക്ഷാല്‍ ധോണിയെ തന്നെയാണ് ഓര്‍മ്മപ്പെടുത്തിയിരുന്നത്. 

'ടി 20യില്‍ ടെസ്റ്റ് കളിക്കുന്ന 15 കോടിയുടെ മുതലിനെ അകത്ത് ഇരുത്തൂ'; മലയാളി താരത്തിനായി അങ്ങ് മുംബൈയിൽ മുറവിളി

click me!