വിരാട് കോലിയുടെ ആ പഴയ ഇടംകൈയൻ എതിരാളി ആര്‍സിബിക്കായി വരുന്നു! നല്‍കിയിട്ടുള്ള സുപ്രധാന ചുമതല

By Web Team  |  First Published Apr 7, 2023, 1:34 PM IST

ഐപിഎല്ലില്‍ മുമ്പ് പൂനെ വാരിയേഴ്സിനായും ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചിട്ടുള്ള താരമാണ് പാര്‍ണെല്‍. 26 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 26 വിക്കറ്റുകള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നു.


ബംഗളൂരു: പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്‌ലിക്ക് പകരം ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാര്‍ണലിനെ ആര്‍സിബി ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന പാര്‍ണെല്‍, ഈ ആഴ്ച ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.9 കോടിക്ക് ആര്‍സിബി വിളിച്ചെടുത്ത റീസ് ടോപ്‌ലി ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റ ടോപ്‌ലി പിന്നീട് കളിച്ചിരുന്നില്ല.

ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തോളെല്ലിന് പരിക്കേറ്റത്. വേദന കൊണ്ട് ടോപ്‌ലി പുളയുന്നത് റിപ്ലേ വീഡിയോകളില്‍ വ്യക്തമായിരുന്നു. ഫിസിയോ എത്തി പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷം താരത്തെ ഡ്രസിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഐപിഎല്ലില്‍ മുമ്പ് പൂനെ വാരിയേഴ്സിനായും ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചിട്ടുള്ള താരമാണ് പാര്‍ണെല്‍. 26 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 26 വിക്കറ്റുകള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നു.

Latest Videos

2008 അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു പാര്‍ണെല്‍. ഇന്ത്യൻ നായകൻ വിരാട് കോലിയായിരുന്നു. ഈ സീസണില്‍ പരിക്കിന്‍റെ തിരിച്ചടി ധാരാളമുണ്ടായ ടീമുകളിലൊന്നാണ് ആര്‍സിബി. പരിക്കേറ്റ വില്‍ ജാക്‌സിന് സീസണ്‍ നഷ്‌ടമായപ്പോള്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആദ്യഘട്ട മത്സരങ്ങളില്‍ കളിക്കുന്നില്ല. ആര്‍സിബിയുടെ രജത് പടീദാറിനും സീസണ്‍ പരിക്ക് മൂലം നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. അതേസമയം ശ്രീലങ്കയുടെ വാനിഡു ഹസരംഗ ഏപ്രില്‍ 10ന് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍സിബി പരിശീലകൻ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ഏപ്രില്‍ 17ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുന്നതിന് മുമ്പ് ജോഷ് ഹെയ്‍സല്‍വുഡിന്‍റെ പരിക്ക് മാറുമെന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, കെകെആറിനോട് ഇന്നലെ ആര്‍സിബി തോറ്റിരുന്നു. 205 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബിയുടെ പോരാട്ടം 17.4 ഓവറില്‍ 123 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകളെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആര്‍ നിരയില്‍ തിളങ്ങിയത്. ഷര്‍ദുല്‍ താക്കൂര്‍, ഗുര്‍ബാസ് എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് കൊല്‍ക്കത്തയെ മികച്ച സ്കോറില്‍ എത്തിച്ചത്. 

ഈഡനില്‍ തിളങ്ങി കിംഗ് ഖാൻ; ആദ്യം കെട്ടിപ്പിടിച്ചു, കോലിയെ 'ജൂമേ ജോ പത്താൻ' ചുവടുകള്‍ പഠിപ്പിച്ചു, വീഡിയോ വൈറൽ

click me!