മുംബൈയുടെ ആവേശജയത്തിലും നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് രോഹിത്; ഹിറ്റ്മാന് ഒപ്പമുള്ളത് ഗൗതം ഗംഭീര്‍ മാത്രം

By Web Team  |  First Published May 4, 2023, 11:59 AM IST

ഇതിന് പുറമെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്റര്‍മാരിലും രോഹിത് ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ പഞ്ചാബിനെതിരെ പൂജ്യത്തിന് പുറത്തായത് രോഹിത്തിന്‍റെ ഐപിഎല്‍ കരിയറിലെ പതിനഞ്ചാമത് ഡക്കായിരുന്നു.


ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ നേടിയ മോഹിപ്പിക്കുന്ന ജയത്തിനിടയിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. പഞ്ചാബ് കിംഗ്സിനെതിരെ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനെന്ന റെക്കോര്‍ഡിനൊപ്പമെത്തി.

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പത്താം തവണയാണ് രോഹിത് പൂജ്യനായി പുറത്താവുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ നായകന്‍ ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ രോഹിത് എത്തിയത്. ഇരുവരും 10 തവണ വീതമാണ് പൂജ്യത്തിന് പുറത്തായി.

Latest Videos

undefined

ഇതിന് പുറമെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്റര്‍മാരിലും രോഹിത് ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ പഞ്ചാബിനെതിരെ പൂജ്യത്തിന് പുറത്തായത് രോഹിത്തിന്‍റെ ഐപിഎല്‍ കരിയറിലെ പതിനഞ്ചാമത് ഡക്കായിരുന്നു. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍, മുന്‍ പഞ്ചാബ് താരം മന്‍ദീപ് സിംഗ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ കാര്‍ത്തിക്. ഇന്നലത്തെ മത്സരത്തിന് മുമ്പ് 14 ഡക്കുകളുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡുവിനൊപ്പം രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്.

പൂജ്യത്തിന് പുറത്തായ രോഹിത്തിനെതിരെ പരിഹാസ ട്വീറ്റ്, തോല്‍വിക്ക് പിന്നാലെ ഡീലിറ്റ് ചെയ്ത് തടിതപ്പി പഞ്ചാബ്

ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ 20.44 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഈ സീസണില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 65 റണ്‍സും. മൊഹാലിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മുംബൈ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 66 റണ്‍സെടുത്തു. തിലക് വര്‍മ 10 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടിം ഡേവിഡ് 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ മുംബൈയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് മുംബൈയെ വീഴ്ത്തിയിരുന്നു.

 

 

click me!