അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായാണ് താരം മടങ്ങിയത്. പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയവര്‍ ഇതോടെ സങ്കടത്തിലാണ്.
മുംബൈ: ജന്മദിനത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഹിറ്റ്മാൻ രോഹിത് ശര്‍മ്മ. വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ മുംബൈക്ക് തിരിച്ചടി നല്‍കി അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായാണ് താരം മടങ്ങിയത്. സന്ദീപ് ശര്‍മ്മയ്ക്കാണ് വിക്കറ്റ്. പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയവര്‍ ഇതോടെ സങ്കടത്തിലാണ്. കഴിഞ്ഞ തവണയും പിറന്നാള്‍ ദിനത്തില്‍ രോഹിത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. അന്നും എതിരാളി രാജസ്ഥാൻ തന്നെയായിരുന്നു. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് എടുത്ത രോഹിത്തിനെ കഴിഞ്ഞ വര്‍ഷം രവിചന്ദ്ര അശ്വിനാണ് പുറത്താക്കിയത്. അതേസമയം, ഐപിഎല്‍ പതിനാറാം സീസണിലെ മെഗാ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്കോറാണ് സ്വന്തമാക്കിയിട്ടുള്ളത്.
കരിയറിലെ കന്നി സെഞ്ചുറിയുമായി വാംഖഡെ സ്റ്റേഡിയത്തില്‍ ആളിപ്പടര്‍ന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് റോയല്‍സിനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സിലെത്തിച്ചത്. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചു. സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കിയപ്പോള്‍ രാജസ്ഥാന്‍ ഇന്നിംഗ്‌സിന്‍റെ നെടുംതൂണായി മാറുകയായിരുന്നു യുവതാരം. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി.
Happy birthday Rohit Sharma pic.twitter.com/9zoXO0WpmJ
— Ayesha (@AyeshaEhtishamm)
undefined
മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇടിവെട്ട് തുടക്കമാണ് നല്‍കിയത്. കാമറൂണ്‍ ഗ്രീനിന്‍റെ ആദ്യ ഓവറിലെ നാലാം പന്ത് ഗ്യാലറിയിലെത്തിച്ച് ജയ്‌സ്വാള്‍ വരാനിരിക്കുന്നതിന്‍റെ സൂചന നല്‍കി. അഞ്ചാം ഓവറില്‍ യശസ്വി ജയ്‌സ്വാള്‍ - ജോസ് ബട്‌ലര്‍ സഖ്യം ടീമിനെ 50 കടത്തി.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സുണ്ടായിരുന്നു റോയല്‍സിന്. അര്‍ഷാദ് ഖാന്‍റെ അവസാന ഓവറില്‍ ഫോറോടെ ജയ്‌സ്വാള്‍ ടീം സ്കോര്‍ 200 കടത്തി. നാലാം പന്തില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ അര്‍ഷാദ് ഖാന് കഴിഞ്ഞെങ്കിലും അതിനകം താരം 124 റണ്‍സ് സ്കോര്‍ ചെയ്‌തിരുന്നു. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ 5 ബോളില്‍ എട്ട് റണ്‍സുമായും ട്രെന്‍ഡ് ബോള്‍ട്ട് അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു.