രാജസ്ഥാൻ റോയല്‍സ് ടീമിന്‍റെ ആദ്യ ഇലവനില്‍ നിന്ന് യുവതാരം റിയാൻ പരാഗിനെ ഒഴിവാക്കിയിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും താരത്തില്‍ നിന്ന് ടീമിന് ഗുണകരമായ പ്രകടനങ്ങള്‍ ഉണ്ടാകാതെ വന്നതോടെയാണ് സ്ഥാന നഷ്ടം വന്നത്.
ജയ്പുർ: ഐപിഎല്ലിൽ നിരാശപ്പെടുത്തുന്ന മറ്റൊരു സീസണിലൂടെ കടന്നുപോവുകയാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാൻ റോയല്‍സ് ടീമിന്‍റെ ആദ്യ ഇലവനില്‍ നിന്ന് യുവതാരം റിയാൻ പരാഗിനെ ഒഴിവാക്കിയിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും താരത്തില്‍ നിന്ന് ടീമിന് ഗുണകരമായ പ്രകടനങ്ങള്‍ ഉണ്ടാകാതെ വന്നതോടെയാണ് സ്ഥാന നഷ്ടം വന്നത്.
ധ്രുവ് ജുറല്‍ ലഭിച്ച അവസരങ്ങളില്‍ കത്തിക്കയറിയതും പരാഗിന്‍റെ സ്ഥാനം ഇളകിയതിന് കാരണമായി. പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇംപാക്ട് പ്ലെയറായി അവസരം കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താൻ താരത്തിന് സാധിച്ചില്ല. ഇതോടെ ഈ സീസണിൽ താരത്തിന് ഇനിയൊരു അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. ഇതിനിടെ താരത്തിന്റെ ഒരു പഴയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
undefined
വർഷങ്ങൾക്ക് മുമ്പ് ആർസിബി പതാകയുമായി ആർപ്പുവിളിക്കുന്ന റിയാൻ പരാഗിന്‍റെ ചിത്രമാണ് പുറത്ത് വന്നത്. ഒപ്പം പരാഗിനോട് ആർസിബിയിലേക്ക് വരൂ എന്നും പറയുന്ന ട്വീറ്റ് താരം ഓർമ്മകൾ എന്ന കുറിപ്പോടെ പങ്കുവയ്ക്കുകയും ചെയ്തു. നാളെ നിർണായക മത്സരത്തിൽ രാജസ്ഥാനും ആർസിബിയും ഏറ്റുമുട്ടാൻ ഒരുങ്ങുവേയാണ് ഈ ചിത്രം വൈറൽ ആയത്. നാളെ നടക്കുന്ന രാജസ്ഥാന്‍ - ആര്‍സിബി മത്സരം ആദ്യ നാലിലെ ചിത്രത്തിന് കൂടുതൽ വ്യക്തത നല്‍കും.
ആര്‍സിബി തോറ്റാല്‍ പുറത്താകുമെന്നുള്ള അവസ്ഥായാകും. രാജസ്ഥാനും ജയത്തെ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള രണ്ട് മത്സങ്ങള്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളു. ആര്‍സിബിക്കും അങ്ങനെതന്നെയാണ്. ജയ്പൂരിലാണ് നാളെ ആര്‍സിബി - രാജസ്ഥാൻ മത്സരം നടക്കുന്നത്. ആര്‍സിബിക്കൊപ്പം രാജസ്ഥാന് വെല്ലുവിളിയാവുക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. 11 പോയന്റുമായി നാലാം സ്ഥാനത്തുള്ള ലഖ്‌നൗവിന് ഒരു ഹോം മത്സരമേ ബാക്കിയുള്ളു.