വീണ്ടും വില്ലനായി കൊവിഡ്; ഐപിഎല്‍ ടീമുകള്‍ക്ക് ബിസിസിഐയുടെ ശക്തമായ മുന്നറിയിപ്പ്, നിര്‍ദേശങ്ങളിങ്ങനെ

By Web Team  |  First Published Apr 6, 2023, 6:35 PM IST

കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.


മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകൾക്ക് മുന്നറിയിപ്പ് നല്‍കി ബിസിസിഐ. രോഗം പടരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ടീം ഉടമകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്വീകരിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്ക്.  കഴിഞ്ഞ ദിവസത്തെക്കാൾ 20 ശതമാനം വർധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്. 4435 പേർക്കായിരുന്നു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.  ദില്ലി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ്  വ്യാപനം ഏറ്റവും രൂക്ഷം.

Latest Videos

ദില്ലിയിൽ തുടർച്ചയായി രണ്ടാം ദിവസവും 500ൽ അധികം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 509 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയിൽ 569 പേർക്ക് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നാളെ സംസ്ഥാനങ്ങളിൽ ആരോഗ്യം മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.

കൊവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയിരുന്നത്. ഇത്തവണ ഹോം - എവേ രീതിയിലുള്ള മത്സരക്രമം തിരിച്ച് വന്നിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയാല്‍ മത്സരക്രമത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം ബിസിസിഐ വരുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല.  

സ്ട്രൈക്ക് റേറ്റ് 200 ഉണ്ട്, എന്ത് കാര്യം? കാണിച്ചത് വൻ അബദ്ധം, സഞ്ജുവിനെയും സംഗക്കാരയെയും 'പൊരിച്ച്' സെവാഗ്

click me!