അവസാനം നേരിട്ട ഏഴ് പന്തില്‍ 40 റണ്‍സാണ് റിങ്കു നേടിയത്. പത്തൊമ്പതാം ഓവറില്‍ ജോഷ്വാ ലിറ്റില്‍ എറിഞ്ഞ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടിയ റിങ്കു യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും സിക്സിന് പറത്തി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച് കളി ജയിപ്പിച്ച് കൊല്‍ക്കത്തയുടെ സൂപ്പര്‍ ഹിറോ ആയ റിങ്കു സിംഗ് അടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് റിങ്കു സിംഗ്. 2012ല്‍ പൂനെ വാരിയേഴ്സ് ബൗളറായിരുന്ന രാഹുല്‍ ശര്‍മക്കെതിരെ ക്രിസ് ഗെയ്ല്‍, 2020ല്‍ പഞ്ചാബ് കിംഗ്സ് ബൗളറായ ഷെല്‍ഡണ്‍ കോട്രെലിനെതിരെ രാഹുല്‍ തെവാട്ടിയ, 2021ല്‍ ആര്‍സിബി ബൗളറായ ഹര്‍ഷല്‍ പട്ടേലിനെതിരെ രവീന്ദ്ര ജഡേജ, 2022ല്‍ കൊല്‍ക്കത്ത ബൗളറായ ശിവം മാവിക്കെതിരെ മാര്‍ക്കസ് സ്റ്റോയ്നിസപം-ജേസണ്‍ ഹോള്‍ഡറും മുമ്പ് ഒരോവറില്‍ അഞ്ച് സിക്സ് അടിച്ചിട്ടുണ്ട്. എന്നാല്‍ 29 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ അവസാന ഓവറില്‍ ഒരു ബാറ്റര്‍ അഞ്ച് സിക്സ് അടിച്ച് ജയിക്കുന്നത് ഐപിഎല്‍ ചരിത്രത്തില്‍ അപൂര്‍വമാണ്.
അവസാനം നേരിട്ട ഏഴ് പന്തില്‍ 40 റണ്‍സാണ് റിങ്കു നേടിയത്. പത്തൊമ്പതാം ഓവറില്‍ ജോഷ്വാ ലിറ്റില്‍ എറിഞ്ഞ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടിയ റിങ്കു യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും സിക്സിന് പറത്തി. ഏഴ് പന്തുകളില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. ഗുജറാത്തിനെതിരെ എട്ട് പന്തില്‍ ജയിക്കാന്‍ 39 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ റിങ്കു സിംഗ് 14 പന്തില്‍ എട്ട് റണ്‍സായിരുന്നു. പിന്നീടാണ് കൊടുങ്കാറ്റായി റിങ്കു ആഞ്ഞടിച്ചത്.
History created by Rinku Singh.
What a finish. pic.twitter.com/NDAiGjQVoI
ഐപിഎല്‍ ചരിത്രത്തില്‍ അവസാന ഓവറില്‍ ഒരു ടീം അടിച്ചു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് കൊല്‍ക്കത്ത നേടിയ 29 റണ്‍സ്. 2016ല്‍ പഞ്ചാബ് കിംഗ്സിനെതിരെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ് അവസാന ഓവറില്‍ 23 റണ്‍സടിച്ച് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് അവസാന ഓവറില്‍ 22 റണ്‍സടിച്ച് ജയിച്ചിട്ടുണ്ട്.