സീസണില്‍ ഇതുവരെ നിലംതൊടാനായിട്ടില്ല ഡല്‍ഹി ക്യാപിറ്റല്‍സിന്. കളിച്ച അഞ്ച് കളിയിലും തോറ്റു. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതും, പൃഥ്വി ഷോ അടക്കമുള്ള താരങ്ങളുടെ മോശം ഫോമുമാണ് ഡല്‍ഹിക്ക് തിരിച്ചടിയാവുന്നത്.
ഡല്‍ഹി: തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ ഭാവി തുലാസില്‍. അടുത്ത മത്സരം മുന്‍ ഓസീസ് നായകന് നിര്‍ണായകമെന്നാണ് പുറത്തുവരുന്ന വിവരം. സീസണില്‍ ഇതുവരെ നിലംതൊടാനായിട്ടില്ല ഡല്‍ഹി ക്യാപിറ്റല്‍സിന്. കളിച്ച അഞ്ച് കളിയിലും തോറ്റു. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതും, പൃഥ്വി ഷോ അടക്കമുള്ള താരങ്ങളുടെ മോശം ഫോമുമാണ് ഡല്‍ഹിക്ക് തിരിച്ചടിയാവുന്നത്.
ഇതോടെ മുഖ്യ പരിശീലകനും ഓസ്‌ട്രേലിയന്‍ മുന്‍ നായകനുമായ റിക്കി പോണ്ടിംഗിന്റെ ഭാവിയും തുലാസിലായിരിക്കുകയാണ്. വ്യാഴാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കൂടി ജയിക്കാനായില്ലെങ്കില്‍ പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റിലെ ഒരു വിഭാഗം ആവശ്യപ്പെട്ട് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കോച്ചിംഗ് സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.
undefined
പോണ്ടിംഗിന് പുറമെ ഷെയിന്‍ വാട്‌സണ്‍, ജെയിംസ് ഹോപ്‌സ്, അജിത്ത് അഗാര്‍ക്കര്‍, പ്രവീണ്‍ ആംറെ, ബിജു ജോര്‍ജ് എന്നിവരാണ് പരിശീലക സംഘത്തിലുള്ളത്. 2018ല്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് റിക്കി പോണ്ടിംഗ് ഡല്‍ഹിയുടെ മുഖ്യ പരിശീലകനാകുന്നത്. 2021 സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാനായതാണ് പ്രധാന നേട്ടം.
ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡ്: റിഷഭ് പന്ത്(പുറത്ത്), ഖലീല്‍ അഹമ്മദ്, യാഷ് ദുള്‍, അമാന്‍ ഹക്കീം ഖാന്‍, പ്രവീണ്‍ ദുബേ, സര്‍ഫറാസ് ഖാന്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ്, മിച്ചല്‍ മാര്‍ഷ്, മുകേഷ് കുമാര്‍, മുസ്താഫിസൂര്‍ റഹ്‌മാന്‍, കമലേഷ് നാഗര്‍കോട്ടി, ലുങ്കി എന്‍ഗിഡി, ആന്റിച് നോര്‍ക്യ, വിക്കി ഒസ്ത്വാല്‍, മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍, റോവ്മാന്‍ പവല്‍, റൈലി റൂസോ, ഫില്‍ സാള്‍ട്ട്, ചേതന്‍ സക്കരിയ, ഇഷാന്ത് ശര്‍മ്മ, പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍.