സഞ്ജുവിനെ മെരുക്കാന്‍ തേച്ചുമിനുക്കിയ വജ്രായുധവുമായി രോഹിത്; കുറച്ച് ആശങ്കപ്പെടേണ്ടതുണ്ട്!

By Web Team  |  First Published Apr 30, 2023, 1:56 PM IST

ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വാംഖഡെയില്‍ ഇന്ന് വൈകിട്ട് 7.30നാണ് മുംബൈ- രാജസ്ഥാന്‍ മത്സരം. സീസണില്‍ ഇരുവരും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്.


മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി പ്രകീര്‍ത്തിക്കപ്പെടുമ്പോഴും ബാറ്റിംഗില്‍ സ്വതസിദ്ധമായി കളിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാ സീസണ്‍ പോലേയും നന്നായിട്ടാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ആ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിനായില്ല.

ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വാംഖഡെയില്‍ ഇന്ന് വൈകിട്ട് 7.30നാണ് മുംബൈ- രാജസ്ഥാന്‍ മത്സരം. സീസണില്‍ ഇരുവരും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് രാജസ്ഥാന്. മുംബൈ, ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. 

Latest Videos

undefined

മുംബൈയിലെ ബാറ്റിംഗ് ട്രാക്കും ചെറിയ ഗ്രൗണ്ടിന് സഞ്ജുവിന് ഗുണം ചെയ്യുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍ അത്ര നല്ല സൂചനയല്ല സഞ്ജുവിന്. മറുവശത്തുള്ള പിയൂഷ് ചൗളയാണ് സഞ്ജുവിന്റെ പ്രധാന വെല്ലുവിളി. സഞ്ജുവിനെ രണ്ട് തവണ പുറത്താക്കാന്‍ ചൗളയ്ക്കായി. അതും 36 പന്തുകള്‍ക്കിടെ. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കും അല്‍പം ബുദ്ധിമുട്ടേണ്ടി വരും. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ മോശം റെക്കോര്‍ഡാണ് ഹെറ്റ്‌മെയര്‍ക്ക്. 107 മാത്രമാണ് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, തിലക് വര്‍മ, നെഹല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോഫ്, ജോഫ്ര ആര്‍ച്ചര്‍. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സംസണ്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ട്രന്റ് ബോള്‍ട്ട്.

click me!