രാജസ്ഥാന്‍റെ തോല്‍വിയുടെ കാരണങ്ങള്‍, 'ഹോള്‍ഡ്' നഷ്ടമാക്കിയ സഞ്ജു, തുടരെ അബദ്ധങ്ങൾ, എന്ത് പറ്റിയെന്ന് ആരാധകർ

By Web Team  |  First Published May 1, 2023, 10:26 AM IST

കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം നായക മികവ് പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് വാംഖഡെയില്‍ തൊട്ടത് പലതും പിഴച്ചു. മുംബൈ ബാറ്റിംഗ് നിരയുടെ ആഴവും പരപ്പും മനസിലാക്കുന്നതിലാണ് സഞ്ജു ആദ്യം തെറ്റുവരുത്തിയത്


മുംബൈ: കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യൻസിനോട് തോല്‍വി വഴങ്ങേണ്ടി വന്നതിന്‍റെ നിരാശയില്‍ രാജസ്ഥാൻ റോയല്‍സ് ആരാധകര്‍. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം നായക മികവ് പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് വാംഖഡെയില്‍ തൊട്ടത് പലതും പിഴച്ചു. മുംബൈ ബാറ്റിംഗ് നിരയുടെ ആഴവും പരപ്പും മനസിലാക്കുന്നതിലാണ് സഞ്ജു ആദ്യം തെറ്റുവരുത്തിയത്. ടിം ഡേവിഡിനെ പോലെ ഒരു ഹിറ്റര്‍ അവസാന ഓവറുകളില്‍ കളിക്കാൻ എത്തുമ്പോള്‍ ജേസണ്‍ ഹോള്‍ഡറിനെ ഉപയോഗപ്പെടുത്തിയത് ശരിക്കും പാളി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പൊതിരെ തല്ല് വാങ്ങി ആത്മവിശ്വാസം നഷ്ടപ്പെട്ട ഹോള്‍ഡറിന് ഏറ്റവും നിര്‍ണായകമായ അവസാന ഓവര്‍ താങ്ങാവുന്നതിലും ഏറെയായിരുന്നു.

Latest Videos

undefined

ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാൻ തന്‍റെ വജ്രായുധമായ ട്രെൻഡ് ബോള്‍ട്ടിനെ കൃത്യ സമയത്ത് ഉപയോഗപ്പെടുത്താൻ സഞ്ജുവിന് സാധിച്ചു. എന്നാല്‍, ബോള്‍ട്ടിന്‍റെ ഓവറുകള്‍ തീര്‍ന്നത് അവസാന ഓവറുകളില്‍ മുംബൈ വെടിക്കെട്ടിന് കാരണമായി. ഇംപാക്ട് പ്ലെയറായി കുല്‍ദീപ് സെന്നിനെ കൊണ്ട് വന്നതിലും സഞ്ജുവിന് പിഴവുണ്ടായി. ചെന്നൈക്കെതിരെ മികവ് കാട്ടിയ കുല്‍ദീപ് യാദവ് ഉള്ളപ്പോള്‍ സെന്നിനെ എന്തിന് കൊണ്ട് വന്നു എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം.

12-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് സെന്നിനെതിരെ 20 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. സൂര്യ ടോപ് ഗിയറിലേക്ക് മാറിയതും ഈ ഓവറിലാണ്. ഇംപാക്ട് പ്ലെയറായി എത്തി വെറും ഒരു ഓവര്‍ മാത്രമാണ് കുല്‍ദീപ് സെന്നിന് ചെയ്യാനായത്. ഇതോടെ ഹോള്‍ഡറിനെ കൊണ്ട് നാല് ഓവര്‍ പൂര്‍ത്തിയാക്കേണ്ട അവസ്ഥ സംഭവിക്കുകയായിരുന്നു. സുപ്രധാന ബൗളര്‍ യുസ്വേന്ദ്ര ചഹാലും അടിവാങ്ങിയത് സഞ്ജുവിന്‍റെ സമ്മര്‍ദം കൂട്ടി.

പ്രധാനമായും ഇംപാക്ട് പ്ലെയറിനെ തെരഞ്ഞെടുത്തതിലും ഹോള്‍ഡറിനെ ബൗളിംഗില്‍ അമിതമായി ആശ്രയിച്ചതിലും വന്ന പിഴവാണ് സഞ്ജുവിനെയും രാജസ്ഥാനെയും തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ, ചെന്നൈക്കെതിരെ തന്നെ തിളങ്ങിയ ആദം സാംപയ്ക്ക് മൂന്ന് ഓവര്‍ മാത്രം നല്‍കി, ഹോള്‍ഡറിന്‍റെ നാല് ഓവറും പൂര്‍ത്തീകരിച്ചതില്‍ ചോദ്യങ്ങള്‍ വന്നിരുന്നു. 

ചരിത്രത്തിലെ വിവാദം നിറഞ്ഞ ക്യാച്ചുമായി ഷെയ്ഖ് റഷീദ്; അമ്പയര്‍മാര്‍ ആകെ കുഴഞ്ഞു, ആരാധകരുടെ പൊങ്കാല വേറെ!
 

click me!