നിര്‍ണായക മത്സരത്തില്‍ ആര്‍സിബിക്ക് ടോസ്! സഞ്ജുവും സംഘത്തിനും കടുപ്പം; ഇരു ടീമിലും മാറ്റങ്ങള്‍

By Web Team  |  First Published May 14, 2023, 3:06 PM IST

ജയസ്വാളിന്റെ തകര്‍പ്പന്‍ ഫോമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറും ഫോമിലെത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയും കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സും നേടി.


ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ണായക മത്സരത്തില്‍ സഞ്ജു സാംസണ് ടോസ് നഷ്ടം. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. വെയ്ന്‍ പാര്‍നെല്ലും ബ്രേസ്‌വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ടീമിലില്ല. രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ആഡം സാംപ ടീമിലെത്തി. ട്രന്റ് ബോള്‍ട്ടാണ് പുറത്തായത്.

ഇന്ന് ജയിച്ചാല്‍ മാത്രമെ ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ ബാക്കി നില്‍ക്കൂ. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ സഞജുവിനും സംഘത്തിനും മൂന്നാമതെത്താം. 11 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ആര്‍സിബി ഏഴാമതും. 

Latest Videos

undefined

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ആഡം സാംപ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ബ്രേസ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍. 

ജയസ്വാളിന്റെ തകര്‍പ്പന്‍ ഫോമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറും ഫോമിലെത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയും കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സും നേടി. എന്നാല്‍ മൂന്ന് പേരെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. മധ്യനിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ ജോ റൂട്ട് ടീമിലെത്തിയത് മധ്യനിരയുടെ കെട്ടുറപ്പ് വര്‍ധിപ്പിക്കും. സഞ്ജുവിന് ശേഷം നാലാമനായി റൂട്ട് ക്രീസിലെത്തും. രണ്ട് മത്സരം കളിച്ചെങ്കിലും റൂട്ടിന് ബാറ്റ് ചെയ്യാന്‍ അവസാരം ലഭിച്ചിട്ടില്ല. ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ സംഭാവനകളും നിര്‍ണായകമാവും. 

താരങ്ങളെ കാത്ത് നേട്ടങ്ങള്‍

നിര്‍ണായക മത്സരത്തിലേക്ക് കടുക്കുമ്പോള്‍ മൂന്ന് താരങ്ങള്‍ ഐപിഎല്ലിലെ വ്യക്തിഗത നേട്ടങ്ങള്‍ക്കരികിലാണ്. അതില്‍ പ്രധാനി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫാഫ് ഡു പ്ലെസിസ് തന്നെ. ഫാഫിന് 21 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലിലെ 4000 ക്ലബില്‍ കടക്കാം. മാത്രമല്ല, അഞ്ച് ബൗണ്ടറികള്‍ കൂടി നേടിയാല്‍ ഈ സീസണ്‍ ഐപിഎല്ലില്‍ 50 ഫോറുകള്‍  പൂര്‍ത്തിയാക്കാന്‍ ഫാഫിന് സാധിക്കും. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ കാത്തും ഒരു നേട്ടമുണ്ട്. എട്ട് റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കും. ഐപിഎല്ലില്‍ 150 സിക്‌സുകള്‍ പൂര്‍ത്തിക്കായാക്കാന്‍ ഒരെണ്ണം കൂടി നേടിയാല്‍ മതി. 

മോഖ കരതൊട്ടു; ചെന്നൈ-കൊല്‍ക്കത്ത മത്സരം മഴ കവരുമോ? ധോണി ആരാധകര്‍ ആശങ്കയില്‍

ഓറഞ്ച് ക്യാപ്പിനുള്ള മത്സരവും ഇന്ന് നടക്കും. 11 മത്സരങ്ങളില്‍ 576 റണ്‍സുള്ള ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ഒന്നാമത്. 12 മത്സരങ്ങള്‍ കളിച്ച യഷസ്വി ജെയ്‌സ്വാള്‍ ഒരു റണ്‍ മാത്രം പിറകിലാണ്. ആര്‍സിബിയും രാജസ്ഥാനും ഇതിന് മുമ്പ്  28 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 14 തവണയും ആര്‍സിബിക്കായിരുന്നു ജയം. 12 മത്സരങ്ങള്‍ രാജസ്ഥാന്‍ സ്വന്തമാക്കി. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

click me!