കൊൽക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്.
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്ന് റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബാംഗളൂരുവിലെ തോൽവിക്ക് ലഖ്നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ലഖ്നൗ ബാംഗ്ലൂരിന്റെ 212 റൺസ് മറികടന്നത് അവസാന പന്തിലാണ്. പഞ്ചാബിനെ 56 റൺസിന് തകർത്ത ആത്മവിശ്വാസവുമായാണ് കെ എൽ രാഹലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്.
കൊൽക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഒഴികെയുള്ള ബൗളർമാരും പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നില്ല. രാഹുലിന്റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ൽ മയേഴ്സ് തുടക്കമിടുന്ന ലക്നൗവിന്റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. സ്റ്റോയിനിസും ബദോണിയും പുരാനുമെല്ലാം മിന്നും ഫോമിലാണ്.
undefined
ബൗളിംഗിലും ആശങ്കയില്ല. ദീപക് ഹൂഡയുടേയും ക്രുനാൽ പണ്ഡ്യയുടേയും സ്റ്റോയിനിസിന്റെയും ഓൾറൗണ്ട് മികവ് ലക്നൗവിനെ അപകടകാരികളാക്കും. ഇരുടീമും ആകെ ഏറ്റുമുട്ടിയത് മൂന്ന് കളിയിലാണ്. രണ്ടിൽ ബാംഗ്ലൂരും ഒന്നിൽ ലക്നൗവും ജയിച്ചു. . 250 സ്കോര്‍ ചെയ്താലും ബാക്കിയെല്ലാ ബൗളര്‍മാരും ചേര്‍ന്ന് ടീമിനെ തോല്‍പ്പിക്കുന്ന അവസ്ഥയിലാണ് ആര്‍സിബി. കോലി, ഫാഫ്, മാക്സ്‍വെല്‍ എന്നിവരാണ് ഇതുവരെ ടീമടിച്ചിട്ടുള്ള 90 ശതമാനത്തിലധികം റണ്‍സും സ്കോര്‍ ചെയ്തിട്ടുള്ളത്.
ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോമറോര്‍, സുയാഷ് പ്രഭുദേശായ്, ഷഹ്ബാസ് അഹമ്മദ് എന്നിങ്ങനെ സ്ഥിരം അവസരങ്ങള്‍ കിട്ടിയിട്ടും പാഴാക്കുന്ന താരങ്ങളെ കൊണ്ട് സമ്പന്നമാണ് ആര്‍സിബി ബാറ്റിംഗ് നിര. അനുജ് റാവത്തിനെ അടക്കം പരീക്ഷിച്ച് ടീം പരാജയപ്പെട്ട് കഴിഞ്ഞു. ബ്രേസ്‍വെല്ലിനും അവസരങ്ങള്‍ മുതലാക്കാനായില്ല. മികച്ച ഇന്ത്യൻ ബാറ്റര്‍മാരുടെ അഭാവം ടീമിന്‍റെ കന്നി കിരീടമെന്ന സ്വപ്നത്തെ പിന്നോട്ട് അടിക്കുകയാണ്.