ചിന്നസ്വാമിയില്‍ ഇന്ന് ആര്‍സിബി- ചെന്നൈ ക്ലാസിക്ക്! സ്റ്റോക്‌സ് തിരിച്ചെത്തുമോ? സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 17, 2023, 10:31 AM IST

വിരാട് കോലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരിലാണ് ബാംഗ്ലൂരിന്റെ റണ്‍സ് പ്രതീക്ഷ. മറ്റുതാരങ്ങളാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നത് പോലുമില്ല.


ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വിരാട് കോലിയും എം എസ് ധോണിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്കാണ് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. സീസണിലെ നാല് കളിയില്‍ ഇരു ടീമുകള്‍ക്ക് രണ്ട് ജയവും രണ്ടുതോല്‍വിയും. ഡല്‍ഹിയെ തോല്‍പിച്ച് ബാംഗ്ലൂര്‍ വിജയ വഴിയില്‍ തിരിച്ചെത്തിയപ്പോള്‍ തുടര്‍വിജയങ്ങള്‍ക്കുശേഷം ചെന്നൈ മൂന്നു റണ്ണിന് രാജസ്ഥാനോട് തോറ്റു. 

വിരാട് കോലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരിലാണ് ബാംഗ്ലൂരിന്റെ റണ്‍സ് പ്രതീക്ഷ. മറ്റുതാരങ്ങളാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നത് പോലുമില്ല. ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഫോമിലെത്തിയാല്‍ മാത്രമെ ആര്‍സിബിക്ക് വലിയ സ്‌കോര്‍ സ്വപ്‌നം കാണേണ്ടതുള്ളു. ഫാഫ്- മാക്‌സി- കോലി സഖ്യത്തെ എപ്പോഴും ആശ്രയിക്കാന്‍ കഴിയില്ല. ബൗളിംഗ് നിരയാണ് ബാംഗ്ലൂരിന്റെ ശക്തി. മുഹമ്മദ് സിറാജ് മികച്ച ഫോമിലാണ്. വെയ്ന്‍ പാര്‍നെല്ലിനും താളം കണ്ടെത്താനായി. വാനിന്ദു ഹസരംഗ ടീമിനൊപ്പം ചേര്‍ന്നത് ആശ്വാസം. 

Latest Videos

undefined

റുതുരാജ് ഗെയ്കവാദും ഡെവോണ്‍ കോണ്‍വേയും അജിന്‍ക്യ രഹാനയും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയെ ചെന്നൈയ്്ക്ക് വിശ്വസിക്കും. മധ്യനരിയ്ക്ക് കരുത്തേകാന്‍ ശിവം ദുബേയും അമ്പാട്ടി റായുഡുവും എം എസ് ധോണിയും. രവീന്ദ്ര ജഡേജ, മൊയീന്‍ അലി എന്നിവരുടെ ഓള്‍റൗണ്ട് കരുത്തും ധോണിപ്പടയ്ക്ക് തുണയാണ്. അതേസമയം, പരിക്കില്‍ നിന്ന് മോചിതനാവുന്ന ബെന്‍ സ്റ്റക്‌സ് ഒരിക്കല്‍കൂടി കാത്തിരിക്കേണ്ടി വരും. 

എന്നാല്‍ മൂര്‍ച്ചയില്ലാത്ത പേസ്‌നിരയാണ് ചെന്നൈയുടെയും പ്രതിസന്ധി. ഇരുടീമും മുപ്പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈ 19 മത്സരങ്ങള്‍ ജയിച്ചു. ബാംഗ്ലൂര്‍ പത്തെണ്ണവും. ഒരുമത്സരം ഉപേക്ഷിച്ചു. കഴിഞ്ഞ സീസണില്‍ ഇരുടീമിനും ഓരോ ജയം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ചെന്നൈക്കായിരുന്നു ജയം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നെല്‍, മുഹമ്മദ് സിറാജ്, വൈശാഖ് വിജയകുമാര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു/ ആകാശ് സിംഗ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ്  ധോണി, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ. 

ഓംലെറ്റ് മതിയായെന്ന് സഞ്ജു! ഇനി റണ്‍സ് വരും; ടോസിനിടെ പറഞ്ഞ വാക്കുപാലിച്ച് രാജസ്ഥാന്‍ നായകന്‍

click me!