ഫാഫ് മടങ്ങി! കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി; ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം

By Web Team  |  First Published Apr 15, 2023, 4:19 PM IST

അഞ്ചാം ഓവറിലാണ് ഫാഫ് മടങ്ങുന്നത്. മാര്‍ഷിന്റെ പന്തില്‍ അമന്‍ ഹക്കിം ഖാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 42 റണ്‍സാണ് ഫാഫ് കൂട്ടിചേര്‍ത്തത്. നേരത്തെ, ടോസ്  നേടിയ ഡല്‍ഹി ക്യാപ്്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.


ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 11 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. ഫാഫ് ഡു പ്ലെസിസി (22), വിരാട് കോലി (50) എന്നിവരുടെ വിക്കറ്റാണ് ആര്‍സിബിക്ക് നഷ്ടമായത്. മിച്ചല്‍ മാര്‍ഷ്, ലളിത് യാദവ് വിക്കറ്റുകള്‍ പങ്കിട്ടു.  ഗ്ലെന്‍ മാക്സ്വെല്‍ (16), മഹിപാല്‍ ലോംറോര്‍ (13) എന്നിവരാണ് ക്രീസില്‍. 

അഞ്ചാം ഓവറിലാണ് ഫാഫ് മടങ്ങുന്നത്. മാര്‍ഷിന്റെ പന്തില്‍ അമന്‍ ഹക്കിം ഖാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 42 റണ്‍സാണ് ഫാഫ് കൂട്ടിചേര്‍ത്തത്. അര്‍ധ സെഞ്ചുരി പൂര്‍ത്തിയാക്കിയ ഉടനെ കോലി, യഷ് ദുളിന് ക്യാച്ച് നല്‍കി. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. നേരത്തെ, ടോസ്  നേടിയ ഡല്‍ഹി ക്യാപ്്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡല്‍ഹി ഒരു മാറ്റം വരുത്തി. റോവ്മാന്‍ പവലിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബാംഗ്ലൂരു മാറ്റം വരുത്തിയിട്ടുണ്ട്. ഡേവിഡ് വില്ലിക്ക് പകരം വാനിന്ദു ഹസരങ്ക ടീമിലെത്തി. വൈശാഖ് വിജയകുമാര്‍ ആര്‍സിബി ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. കരണ്‍ ശര്‍മയാണ് പുറത്തായത്. ആദ്യ മത്സരം ജയിച്ച ആര്‍സിബി, തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് വരുന്നത്. വാനിന്ദു ഹസരങ്ക തിരികെയെത്തുന്നത് ടീമിന് കരുത്താകും. ഡല്‍ഹിക്ക് സീസണില്‍ ഒരു മത്സരത്തില്‍ പോലും ജയിക്കാനായിട്ടില്ല.

Latest Videos

undefined

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍ന്‍െ, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, യഷ് ധുള്‍, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, അമന്‍ ഹഖീം ഖാന്‍, ലളിത് യാദവ്, അഭിഷേക് പോറല്‍, കുല്‍ദീപ് യാദവ്, അന്റിച്ച് നോര്‍ജെ, മുസ്തഫിസുര്‍ റഹ്മാന്‍.
 

click me!